ഇതുവഴി യാത്ര സുഗമമായി…ഗതാഗത കുരുക്ക് ഇനി ഇല്ല ; മൂരാട് പാലം തുറന്നു, വൈറലായി നാട്ടുകാരുടെ ആഘോഷം

news image
Mar 13, 2024, 6:47 am GMT+0000 payyolionline.in

പയ്യോളി> വടകര -മൂരാട് പുതിയ പാലം വാഹനങ്ങൾക്കായി തുറന്നുകൊടുത്തു. പ്രവൃത്തി പൂർത്തീകരിച്ച പാലത്തി​െൻറ ഒരു ഭാഗമാണ് ട്രയൽ റണ്ണിനായി തുറന്നുകൊടുത്തത്.   സ്വാതന്ത്ര്യത്തിനും മുൻപ് പണിത ദേശീയപാതയിലെ ഒറ്റവരി പാലത്തിലെ തീരാക്കുരുക്കിൻ്റെ ദുരിതമഴിഞ്ഞതോടെ നാട്ടുകാർക്കും ആഘോഷമായി.

 

 

കുറ്റ്യാടി പുഴയ്ക്ക് കു​റു​കെ​യു​ള്ള മൂ​രാ​ട് പു​തി​യ നാല് വരി പാ​ലത്തി​െൻറ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക് കടക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടാണ് പുതിയ പാലത്തിലൂടെ വാഹനങ്ങൾ സഞ്ചരിച്ച് തുടങ്ങിയത്. ഈ ഭാഗത്തെ ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി പാലത്തിൻ്റെ ഒരു ഭാഗം അടിയന്തിരമായി തുറക്കേണ്ടി വരികയായിരുന്നു. 32 മീറ്റർ വീതിയുള്ള പാലത്തിൻ്റെ ഒരു വരിയാണ് തുറന്നത്.

 

 

ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നും നി​ർ​മാ​ണ​ത്തി​നു​മാ​യി 210 കോ​ടി രൂ​പ​യാ​ണ് ഇ​രു​പാ​ല​ങ്ങ​ളു​മ​ട​ക്കം ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പാ​ത​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വ്.2021​ തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ 2023 ഏ​പ്രി​ലോ​ടെ പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാണ് തുടക്കത്തിൽ തീരുമാനിച്ചത്. 2024  മെയ് മാസത്തോടെ പൂർണമായും തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

 

 

ഹ​രി​യാ​ന ആ​സ്ഥാ​ന​മാ​യു​ള്ള ഇ-​ഫൈ​വ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന്റെ ക​രാ​ർ​ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പാലം ഉറപ്പിക്കുന്നതിനായി നിർമ്മിച്ച ഒരു തൂണിന് ചരിവ് കണ്ടെത്തിയത് ഇടക്കാലത്ത് വിവാദമായിരുന്നു. പാലവും അപ്രോച്ച് റോഡും ഉൾപ്പെടെ 2.1 കി.മി പ്രത്യേക പദ്ധതിയായാണ് നിർമ്മിച്ചത്. .160ഓ​ളം ജോ​ലി​ക്കാ​രാ​ണ് രാ​പ്പ​ക​ൽ ഭേ​ദ​മ​ന്യേ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe