ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ചെയ്യാം: പരിഷ്‌കരണവുമായി UIDAI

news image
Jun 17, 2025, 6:39 am GMT+0000 payyolionline.in

ആധാറിൽ പുത്തൻ പരിഷ്കരണങ്ങൾ വരുത്താൻ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം നവംബറോടെയായിരിക്കും പരിഷ്കരണം ഉണ്ടാകുക. ഇതു സംബന്ധിച്ച സൂചനകൾ UIDAI സിഇഒ ഭുവനേശ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ആധാറിലെ വിവരങ്ങൾ അപഡേറ്റ് ചെയ്യുന്ന രീതി ലഘൂകരിക്കുകയും. ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് ഉപയോ​ഗം കുറയ്ക്കുകയും ചെയ്യുന്ന തരിത്തിലുള്ള പരിഷ്കരണങ്ങളായിരിക്കും വരുക.

ആധാറിലെ വിവരങ്ങളിൽ വിരലടായളവും, ഐറിസും ഒഴികെ ഉപയോ​ക്താവിന് വീട്ടിൽ തന്നെയിരുന്ന് അപ്ഡേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വരുന്നത്. അതു കൂടാതെ ക്യൂ ആർ കോഡ‍് അടിസ്ഥാനമാക്കി ഡിജിറ്റല്‍ ആധാര്‍ സംവിധാനവും രൂപീകരിക്കും. ഇതോടെ ആധാറിന്റെ ഫോട്ടോസ്റ്റാറ്റ് സമർപ്പിക്കുന്നതിന് മാറ്റവും ഉണ്ടാകും.

ഹോട്ടല്‍ ചെക്ക്-ഇന്നുകള്‍, ട്രെയിന്‍ യാത്ര, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ തുടങ്ങിയ സേവനങ്ങളില്‍ ഇനി ആധാർ ഇങ്ങനെ ഉപയോ​ഗിക്കാനാകും. പൂർണമായ ഡാറ്റയോ, ഭാ​ഗികമായ ഡാറ്റയോ എങ്ങനെയാണ് ഷെയർ ചെയ്യേണ്ടത് എന്ന് ഉപയോ​ക്താവിന് തീരുമാനിച്ച് ആധാര്‍ ഡിജിറ്റലായി ഷെയര്‍ ചെയ്യാന്‍ കഴിയും.ഇതിലൂടെ ആധാർ ദുരുപയോ​ഗം ചെയ്യുന്നത് തടയുക എന്നതാണ് ലക്ഷ്യംവെയ്ക്കുന്നത്. ആധാര്‍ അധിഷ്ഠിത സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനെക്കുറിച്ച് UIDAI ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും UIDAI സിഇഒ ഭുവനേശ് കുമാര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe