ഇനി ഇൻസ്റ്റാഗ്രാം റീല്‍സിനെ എ ഐ ഉപയോഗിച്ച്‌ നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവര്‍ ആല്‍ഗോരിതം’ ഫീച്ചര്‍ അവതരിപ്പിച്ചു

news image
Dec 16, 2025, 6:39 am GMT+0000 payyolionline.in

ഇൻസ്റ്റാഗ്രാമില്‍ റീല്‍സ് കാണുന്നത് നമ്മുടെ മിക്കവരുടെയും ഇഷ്ട വിനോദമാണിപ്പോള്‍. റീല്‍സുകള്‍ കാണാനും അത് സുഹൃത്തുകള്‍ക്ക് അയച്ചുകൊടുക്കാനും നാം സമയം ചെലവഴിക്കാറുണ്ട്.

എന്നാല്‍ ഈ റീല്‍സുകളെ ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ നിയന്ത്രിക്കുന്നതിനായുള്ള പുതിയ എ ഐ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണവും സുതാര്യതയും നല്‍കുന്ന ഇൻസ്റ്റാഗ്രാം ‘യുവർ ആല്‍ഗോരിതം’ എന്ന പുതിയ എ.ഐ ഫീച്ചറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
ഡിസംബർ 11-നാണ് ഈ ഫീച്ചർ ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ അമേരിക്കയിലാണ് ഈ ഫീച്ചർ പ്രവർത്തനക്ഷമമായിട്ടുള്ളത്. ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ മാറുന്നതിനനുസരിച്ച്‌ കാണുന്ന ഉള്ളടക്കങ്ങളെ നമുക്ക് പുതിയ ഫീച്ചർ വഴി മാറ്റിയെടുക്കാം. ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്‍കുന്ന വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കാനും അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇതിനായി എ.ഐ. സാങ്കേതികവിദ്യ ഇൻസ്റ്റാഗ്രാമിനെ സഹായിക്കും.

ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷന്റെ വലത് ഭാഗത്ത് മുകളിലായിട്ടാണ് ‘യുവർ ആല്‍ഗോരിതം’ എന്ന ഓപ്ഷൻ പ്രത്യക്ഷപ്പെടുക. ഇതില്‍ തൊടുമ്ബോള്‍ ഉപയോക്താവിന്റെ സമീപകാല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി എ.ഐ. ജനറേറ്റ് ചെയ്ത താല്‍പര്യങ്ങളുടെ ഒരു സംഗ്രഹം ലഭ്യമാകും. ഇതില്‍ നമുക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തി നമ്മുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ ഇൻസ്റ്റാഗ്രാം ഫീഡിനെ മാറ്റിയെടുക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe