ഇനി ചോദിച്ചുവാങ്ങാൻ പറ്റില്ല; UPI-യിൽ റിക്വസ്റ്റിലൂടെ പണം സ്വീകരിക്കുന്ന രീതി നിർത്തുന്നു, കാരണം ഇത്

news image
Aug 14, 2025, 11:57 am GMT+0000 payyolionline.in

മുംബൈ: യുപിഐ ആപ്പില്‍ സ്വീകരിക്കുന്നയാള്‍ നല്‍കേണ്ടയാള്‍ക്ക് റിക്വസ്റ്റ് അയച്ച് പണം സ്വീകരിക്കുന്ന സംവിധാനം നിര്‍ത്തുന്നു. നവംബര്‍ ഒന്നുമുതല്‍ ഈ സേവനം അവസാനിപ്പിക്കാനാണ് നാഷണല്‍ പെയ്‌മെന്റ്കോര്‍പ്പറേഷന്റെ തീരുമാനം. ‘പുള്‍ ട്രാന്‍സാക്ഷന്‍’ എന്നാണ് ഇത് അറിയപ്പെടുന്നത്.

വ്യക്തികള്‍ തമ്മിലുള്ള പുള്‍ ട്രാന്‍സാക്ഷനുകളില്‍ വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. സേവനം നിര്‍ത്തുന്നതായും ഇതിനുള്ള സൗകര്യം ആപ്പുകളില്‍നിന്ന് നീക്കണമെന്നും കാട്ടി ബാങ്കുകള്‍ക്കും ഫിന്‍ടെക് കമ്പനികള്‍ക്കും എന്‍പിസിഐ അറിയിപ്പ് കൈമാറി.

ഈ രീതിയില്‍ പരമാവധി 2,000 രൂപവരെയാണ് സ്വീകരിക്കാന്‍ അനുവദിച്ചിരുന്നത്. സാധാരണ രീതിയില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അക്കൗണ്ട് അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ നല്‍കി പണം കൈമാറുന്നതിനുപകരം പണം സ്വീകരിക്കുന്നയാള്‍ നല്‍കേണ്ടയാള്‍ക്ക് ഇത്ര രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് സന്ദേശം നല്‍കുന്നതാണ് ഈ സംവിധാനം.

ഈ റിക്വസ്റ്റിന് ഉപഭോക്താക്കള്‍ പലപ്പോഴും അറിയാതെ പിന്‍നമ്പര്‍ നല്‍കി അംഗീകാരം നല്‍കുന്നു. ഇത് ഇവര്‍ക്ക് പണം നഷ്ടമാകാനിടയാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe