ഇൻസ്റ്റ ഡി.എം കുത്തിവരകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഉപയോക്താക്കൾ തങ്ങളുടെ ക്രിയാത്മകത മുഴുവനായും ഇതിൽ ഉപയോഗിക്കുന്നുമുണ്ട്. അതെ ഇപ്പോൾ താരം ഇൻസ്റ്റഗ്രാം പുറത്തിറക്കിയ ഡ്രോ ഫീച്ചർ ആണ്. സ്റ്റിക്കറുകളും ഇമൊജികളുമെല്ലാം കളത്തിന് പുറത്ത്. സംഭവം ജെൻസികളുൾപ്പെടെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഡ്രോ ഫീച്ചർ ഉപയോഗിക്കാനും വളരെ എളുപ്പമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇൻസ്റ്റ ഓപൺ ചെയ്ത് ചാറ്റ് ബോക്സ് തുറക്കുക. ശേഷം താഴെയുളള പ്ലസ്(+) ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ ഡ്രോ എന്ന ഒപ്ഷൻ സെലക്ട് ചെയ്യുക. തുടർന്ന് നമുക്ക് ഇഷ്ട്ടമുള്ള സ്റ്റെലിൽ ചിത്രങ്ങൾ വരക്കാനും എഴുതാനും സാധിക്കും. സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ എന്നിവയുടെ മുകളിൽ പോലും വരക്കാൻ സാധിക്കും. സ്‌ക്രീനിന്റെ ഇടതുവശത്ത് കാണുന്ന സ്ലൈഡർ ഉപയോഗിച്ച് വരയുടെ വലിപ്പം കൂട്ടുകയും കുറക്കുകയും ചെയ്യാം. വരച്ചു കഴിഞ്ഞാൽ ‘സെന്‍റ്’ ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ സ്വീകർത്താവിന്‍റെ ചാറ്റ് ബോക്സിൽ പ്രത്യക്ഷമാകും.
ഇൻസ്റ്റ സ്റ്റോറിയിലെ ഡ്രോ ഓപ്ഷന് സമാനമാണ് പുതിയ ഫീച്ചർ. സംഭവം വൈറലായതോടെ റീലുകളും ഇത് ഏറ്റെടുത്തിരിക്കുകയാണ്. നമുക്ക് സുഹൃത്തുക്കൾ അയക്കുന്ന വിഡിയോകൾക്കും റീലുകൾക്കും റിയാക്ഷൻ ആയി ചിത്രങ്ങളും മറ്റും വരച്ച് നൽകാനും ഇത് ഉപയോഗിക്കാം. വരച്ച ശേഷം അവ ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ക്ലോസ് ഐക്കൺ ക്ലിക്ക് ചെയ്‌ത് വീണ്ടും വരക്കാനും സാധിക്കും. അയച്ച ശേഷം വരകളിൽ ലോങ് പ്രസ് ചെയ്‌താൽ ‘ഹൈഡ് ഓൾ’, ‘ഡിലീറ്റ്’ എന്നീ ഓപ്ഷനുകൾ ഉപയോഗിച്ച് വരകൾ ഹൈഡ് ചെയ്യാനോ നീക്കം ചെയ്യാനോ സാധിക്കും.
