ഇ​ന്ത്യ​യി​ൽ എ.​ഐ ടൂ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ പ​ത്തി​ൽ മൂ​ന്നുപേ​ർ

news image
Apr 26, 2025, 9:39 am GMT+0000 payyolionline.in

നി​ർ​മി​ത ബു​ദ്ധി ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലി​ലും സ​ർ​ഗ​സൃ​ഷ്ടി​യി​ലു​മെ​ല്ലാം കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ലെ​ത്താ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ലും പ​ത്തി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് ജ​ന​റേ​റ്റി​വ് എ.​ഐ ഉ​പ​യോ​ഗി​ച്ചുതു​ട​ങ്ങി​യി​ട്ടു​ള്ളു​വ​ത്രെ. ചാ​റ്റ് ജി.​പി.​ടി, ഗൂ​ഗ്ൾ ജ​മ​നൈ, ഡീ​പ് സീ​ക്ക് തു​ട​ങ്ങി​യ ജ​ന​റേ​റ്റി​വ് എ.​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ 31 ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നാ​ണ് ഗൂ​ഗ്ളും റി​സ​ർ​ച്ച് ഏ​ജ​ൻ​സി​യാ​യ ക​ന്റ​റാ​റും ചേ​ർ​ന്ന് ന​ട​ത്തി​യ പ​ഠ​നം പ​റ​യു​ന്ന​ത്. 18 ന​ഗ​ര​ങ്ങ​ളി​ലാ​യി 8000 പേ​രി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ പ​റ​യു​ന്ന​ത്, എ.​ഐ ടൂ​ളു​ക​ൾ ത​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ്. ഈ ​ടൂ​ളു​ക​ൾ കൂ​ടു​ത​ൽ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യും കൂ​ടു​ത​ൽ സ​ർ​ഗ​ശേ​ഷി​യും ത​രു​മെ​ന്നാ​ണ് സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ പ​റ​യു​ന്ന​ത്.

  • ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് 72 ശ​ത​മാ​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
  • സ​ർ​ഗ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് 77 ശ​ത​മാ​നം പേ​ർ.
  • ആ​ശ​യ​വി​നി​മ​യം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന് 73 ശ​ത​മാ​നം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe