ചോമ്പാല:ഇന്ത്യയെന്ന ജനാധിപത്യത്തിന് ജയപ്രകാശ് നാരായണനെ പോലെ കാവലിരിക്കുക തന്നെ ചെയ്യുമെന്ന് ലൈബ്രറി കൗൺസിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു. ചോമ്പാല മഹാത്മ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ലോക് നായക് ജയപ്രകാശ് നാരായണന്റെ 125-ാം ജന്മവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വായനശാലാ ഹാളിൽ മൺമറഞ്ഞ സോഷ്യലിസ്റ്റ് നേതാവും മുൻ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. നാണു മാസ്റ്ററുടെ ഫോട്ടോ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ .ലീല അനാചാദനം നടത്തി. വായനശാല പ്രസിഡന്റ് പി.നിജിൻലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ സിബി മുഖ്യാതിഥിയായി.അഡ്വ. വിനോദ് പയ്യട മുഖ്യ പ്രഭാഷണം നടത്തി.പ്രമോദ് മാട്ടാണ്ടി, നിഷ പിപി, സുജിത്ത് പുതിയോട്ടിൽ, പി ബാബുരാജ്, കെ പ്രശാന്ത് , യു എ . റഹീം, പ്രദീപ് ചോമ്പാല. കെ.എ സുരേന്ദ്രൻ. കെ.പി പ്രമോദ് ,കെ.പി വിജയൻ, കെ.പി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യൻ ജനാധിപത്യത്തിന് കാവലിരിക്കും: മനയത്ത് ചന്ദ്രൻ
Oct 15, 2026, 2:14 am GMT+0000
payyolionline.in
കോഴിക്കോട് ജില്ലാ ഇൻക്ലൂസീവ് കായിക മേള : വിളംബര ജാഥ നടത്തി.
തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്
