ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനായാണ് റൊണാൾഡോ ഇന്ത്യയിലേക്കെത്തുക. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബ് എഫ് സി ഗോവയും റൊണാൾഡോ കളിക്കുന്ന സൗദി ക്ലബ്ബ് അൽ നസറും ഒരു ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിനോട് രണ്ട് മത്സരമാണ് എല്ലാ ടീമുകൾക്കുമുണ്ടാവുക. ഒന്ന് സ്വന്തം തട്ടകത്തിലും മറ്റൊന്ന് എതിരാളികളുടെ ഗ്രൗണ്ടിലും.
ഇന്ത്യയില്‍ നിന്ന് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിന് പിന്നാലെയാണ് എഫ്സി ഗോവയും എഎഫ്സി ചാമ്പ്യന്‍സ് ലീഗ്-2 ഗ്രൂപ്പ് തല മല്‍സരങ്ങള്‍ക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘത്തില്‍ ബഗാനോ എഫ്സി ഗോവയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി ക്ലബ്ബായ അല്‍ നസ്റുമായി കളിക്കാനുള്ള സാധ്യതയുണ്ട്. പരിക്ക് സംബന്ധമായ ബുദ്ധിമുട്ടുകളോ മറ്റൊന്നും ഉണ്ടായില്ലെങ്കിൽ റൊണാൾഡോ ഇന്ത്യയിലേക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.പോര്‍ച്ചുഗല്‍ താരവും അദ്ദേഹത്തിന്റെ അല്‍ നസ്റും ഒരു മത്സരം കളിക്കാന്‍ ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ മാത്രമാണുള്ളത്. ക്രിസ്റ്റ്യാനോ ഇന്ത്യന്‍ തീരത്തേക്ക് വരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുമ്പോള്‍ മോഹന്‍ ബഗാനോ എഫ്സി ഗോവയോ അല്‍ നസ്ര് ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഇടംനേടിയാലും അദ്ദേഹം ഇന്ത്യയിലേക്ക് വരില്ലെന്നും റിപ്പോര്‍ട്ടുണ്ട്.