ഇന്നും സ്വർണ്ണത്തിന് വില കൂടിയോ? സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് ഗ്രാമിന് 45 രൂപ കൂടി. 9065 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വില. ഇന്നലെ ഗ്രാമിന് 9020 രൂപയായിരുന്നു. 72,160 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. ഇന്ന് പവന് 360 രൂപ വർധിച്ചതോടെ 72520 രൂപയായി. ഇതോടെ സ്വർണവില 72000 കടന്നു. ഇന്നലെ പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർധിച്ചിരുന്നു.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.