ഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകൾ: അപേക്ഷ 12വരെ മാത്രം

news image
Aug 11, 2025, 7:39 am GMT+0000 payyolionline.in

തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യിൽ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്-II/ എക്‌സിക്യൂട്ടീവ് തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3,717 ഒഴിവുകളുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 18-നും 27-നും ഇടയിലായിരിക്കണം.
ഉദ്യോഗാർഥികൾ http://mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം അപേക്ഷ നൽകാൻ. വെബ്സൈറ്റ് ഓപ്പൺ ചെയ്ത്
‘ഐ ബി എസിഐഒ ഗ്രേഡ് II/ എക്‌സിക്യൂട്ടീവ് 2025 റിക്രൂട്ട്‌മെന്റ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക
രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുക
ലോഗിന്‍ ചെയ്യാന്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിക്കുക. ഫോം പൂരിപ്പിച്ച് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് ഓണ്‍ലൈനായോ എസ് ബി ഐ ചലാന്‍ വഴിയോ അടയ്ക്കാം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe