നാദാപുരം: ഇരിങ്ങണ്ണൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ഇരിങ്ങണ്ണൂര്‍ സൗത്തിലെ മഞ്ഞോത്ത് മീത്തല്‍ ഷൈനുവിന്റെ ഭാര്യ വിജിഷയാണ് (42) മരിച്ചത്.
ശനിയാഴ്ച ഭര്‍തൃവീടിനോട് ചേര്‍ന്ന തറവാട്ട് വീട്ടിലെ കിണറ്റില്‍ നിന്നു വിജിഷയെ കരക്കു കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കിണറിനോട് ചേര്‍ന്ന കുളിമുറിയില്‍ ബക്കറ്റ് കമഴ്ത്തി വെച്ചതായി കാണുന്നുണ്ട്. ചാടിയതാണെന്നാണ് അനുമാനം.
ഭര്‍ത്താവ് ഷൈനു ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഞായറാഴ്ച്ച രാവിലെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഉച്ചയോടെ ഇരിങ്ങണ്ണൂര്‍ സൗത്തിലെ ഭര്‍തൃ വീട്ടിലെത്തിച്ച് പൊതു ദര്‍ശനത്തിന് ശേഷം വിജിഷയുടെ സ്വന്തം വീടായ നാദാപുരം കുമ്മങ്കോട്ടെത്തിച്ചു
സംസ്കരിച്ചു.
തറമ്മല്‍ കുഞ്ഞി ചാത്തു നമ്പ്യാരുടെയും വിജയലക്ഷ്മിയുടെയും മകളാണ്.
മക്കള്‍: വിഷ്ണു (പ്ലസ്ടു വിദ്യാര്‍ഥി ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍), വൈഷ്ണവ് (ആറാം ക്ലാസ് വിദ്യാര്‍ഥി ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍). സഹോദരന്: വിവേക്.
