ഇരിങ്ങൽ സ്പോർട്സ് അക്കാദമി അവധിക്കാല വോളിബോൾ ക്യാമ്പ് ആരംഭിച്ചു; അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു

news image
Apr 4, 2026, 4:12 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല വോളിബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി. ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ പ്രശസ്ത വോളിബോൾ താരം അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ഷിംജിത്ത് എം. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നാഷണൽ യൂത്ത് വോളി ചാമ്പ്യൻഷിപ്പ് നേടിയ കേരള ടീമിൽ അംഗമായിരുന്ന സി. വിപാഷയെ ചടങ്ങിൽ വെച്ച് ആദരിച്ചു. ഐ.പി.എം. ചീഫ് കോച്ച് വി.എം. ഷീജിത്ത് മുഖ്യാതിഥിയായിരുന്നു. വോളിബോൾ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി.വി. വിജയൻ, രാഘവൻ മാണിക്കോത്ത്, കോച്ച് സോണ എന്നിവർ ആശംസകൾ നേർന്നു. ഒ.കെ. അശ്വന്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ.കെ. ലിനീഷ് സ്വാഗതവും ദിബിൻ ദാസ് നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe