കൊയിലാണ്ടി: ദേശീയ തലത്തിൽ ഇടത് വലത് മുന്നണികൾ ഒരു കുടക്കീഴിൽ നിൽക്കുമ്പോൾ കേരളത്തിൽ വ്യത്യസ്ത ചേരികളിൽ മത്സരിക്കുന്ന കോൺഗ്രസ്സും സി പി എം ഉം കേരള ജനതയെ പരിഹാസ്യരാക്കുകയാണെന്നു ബി ജെ പി ദേശീയ നിർവ്വാഹക സമിതി അംഗം കെ പി ശ്രീശൻ പറഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥി സി.ആർ.പ്രഫുൽ കൃഷ്ണൻ്റെ കൊയിലാണ്ടി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ പി മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു, ബി.ജെ.പി. കോഴിക്കോട് ജില്ല കമ്മറ്റി അംഗം അഡ്വ, വി ,സത്യൻ, സന്തോഷ് കാളിയത്ത്, കെ എൻ രത്നാകരൻ, കെ വി സുരേഷ്, അഡ്വ ‘ എ .വി, നിധിൻ,അതുൽ പെരുവട്ടൂർ എന്നിവർ സംസാരിച്ചു.