ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

news image
Sep 16, 2026, 2:51 am GMT+0000 payyolionline.in

കോഴിക്കോട്: കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം കീഴ്ശേരി സ്വദേശി ജെസ്‌ന (30) ആണ് മരിച്ചത്. കോടഞ്ചേരി കാലംപാറ തൂക്കുപാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ഉൾവനത്തിൽ മഴപെയ്തതിനെ തുടർന്ന് ഇരുവഞ്ഞി പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി ഒഴുക്കിൽപ്പെടുകയും ആയിരുന്നു.

പുഴയിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe