ഇറങ്ങി, ഇന്ന് കയറി: പൊന്നിൻ വില ഉയർന്ന് റെക്കോർഡിനരികെ എത്തി, ഇന്ന് പവന് 360 രൂപയാണ് വർദ്ധിച്ചത്

news image
Mar 12, 2025, 5:22 am GMT+0000 payyolionline.in

ഇന്നലെ വില കുറഞ്ഞപ്പോൾ ഇന്ന് വില ഉയർന്നു. സ്വർണ വിലയിലെ സ്ഥിരതയില്ലായ്മ സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നു. ഇന്ന് സംസ്ഥാനത്തെ സ്വർണത്തെ സ്വർണ വില കുതിക്കുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് ഇന്നത്തെ വിലക്കയറ്റത്തിനു കാരണം. പവന് 360 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇന്നത്തെ വിലക്കയറ്റം വീണ്ടും പ്രതീക്ഷകളെ മങ്ങിപ്പിക്കുന്നു. നിലവിൽ 64,000ൽ തന്നെ സ്വർണത്തിന്റെ വില. എങ്കിലും നാളെയും ശക്തമായൊരു കുതിപ്പ് സംഭവിച്ചാൽ 65,000 എന്ന സർവ്വകാല റെക്കോർഡിലേക്ക് സ്വർണം എത്തും.

ഇന്നത്തെ സ്വർണ വില ഇന്ന് ഒരു ​ഗ്രാമിന് 45 രൂപ വർദ്ധിച്ച് 8065 രൂപയായി. പവന് 360 രൂപ വർദ്ധിച്ച് 64,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ​ഗ്രാം സ്വർണം വാങ്ങാൻ 80,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ​ഗ്രാമിന് 8798 രൂപയും പവന് 70,380 രൂപയുമാവുന്നു. 18 ​കാരറ്റിന് ഒരു ​ഗ്രാമിന് 6599 രൂപയും പവന് 52,792 രൂപയുമാണ്.

 

രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 2,913 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് സമ്പദ് വ്യവസ്ഥക്ക് കാര്യമായ ഇളക്കം സംഭവിക്കുന്നു. അത് തൊഴിൽ മേഖലകളെ കാര്യമായി ഉലക്കുന്നുണ്ട്. ഇത്തരത്തിൽ പ്രതിസന്ധികൾ ഉയർന്നാൽ ഒരുപക്ഷേ സ്വർണ വില കുതിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫ് ആ​ഗോള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ… അഭ്യന്തര വിപണിയും ശക്തമായി. ഇന്നത്തെ വിലക്കയറ്റത്തിനു പിന്നിൽ രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ. കഴിഞ്ഞ ദിവസം സ്വർണ നിക്ഷേപങ്ങളിൽ നിന്ന് അമിതമായി ലാഭം എടുത്തതോടെ സ്വർണ വില ഇടിയാൻ കാരണമായി. മാത്രമല്ല യു.എസ് സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികളും സ്വർണത്തെ തളർത്തി.  ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ സ്വർണത്തെ വീണ്ടും ശക്തമാക്കുന്നു. ട്രംപിൻ്റെ നയം ആഗോള യുദ്ധ ഭീഷണി ഉയർത്തുന്നതാണ് സ്വർണ വില കുതിക്കാനുള്ള നിലവിലെ പ്രധാന കാരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe