തിരുവനന്തപുരം: പാപ്പനംകോട്ട് ഇൻഷുറൻസ് ഏജന്‍സി ഓഫീസിൽ തീപ്പിടിത്തത്തെ തുടർന്ന് രണ്ടുപേർ മരിച്ച സംഭവത്തിൽ അപകടത്തിന് മുൻപായി ബഹളം കേട്ടതായി പരിസരവാസികൾ. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്.
രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥാപനത്തിലേക്ക് പുറത്തുനിന്നെത്തിയതാണ് എന്നാണ് കരുതുന്നത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. പുക ശ്വസിച്ചും മറ്റും അസ്വസ്ഥത തോന്നിയ മൂന്നു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.