വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ കണ്ണട ഉടമസ്ഥന് തിരികെ ലഭിക്കാൻ കത്തെഴുതിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർതികളായ ആദിദേവ്, ആര്യതേജ്, നവനീത് എന്നിവർ മാതൃകയാകുകയാണ്. സ്കൂൾ ബസിൽ കയറുന്നതിനിടെ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്താണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണെന്നാണ് വിദ്യാഭ്യാസമന്ത്രി പോസ്റ്റിലെഴുതിയത്.