ഈ ലക്ഷണങ്ങൾ ഒരുമിച്ചു വന്നാൽ അപകടം; എത്രയും വേഗം വൈദ്യസഹായം തേടണം, ജാഗ്രത!

news image
Jul 9, 2025, 2:57 pm GMT+0000 payyolionline.in

രോഗം വരുമ്പോൾ പലപ്പോഴും ശരീരം അതിന്റെ ലക്ഷണങ്ങളെ പ്രകടമാക്കാറുണ്ട്. ചിലപ്പോൾ ഒന്നിലധികം ലക്ഷണങ്ങൾ ഒരേ സമയത്ത് പ്രകടമാകാം. തലവേദന ക്ഷീണം കൊണ്ടാവാം. നെഞ്ചുവേദന ഗ്യാസ്ട്രബിൾ ആവാം എന്നെല്ലാം കരുതി നാം അവയെ അവഗണിക്കാറുണ്ട് എന്നാൽ ചില ലക്ഷണങ്ങൾ ഒരുമിച്ച് പ്രകടമാകുന്നത് ഹൃദയാഘാതം, പക്ഷാഘാതം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങളുടെ സൂചനകളാവാം. ഇത്തരത്തിൽ അഞ്ചു വ്യത്യസ്ത ലക്ഷണങ്ങൾ ഒരുമിച്ചു വന്നാൽ അവ എന്തുരോഗത്തിന്റെ സൂചനയാവാം എന്നറിയാം.

∙ നെഞ്ചുവേദന + കിതപ്പ് + ഓക്കാനം
ഈ മൂന്നു ലക്ഷണങ്ങൾ ഒരുമിച്ചു വന്നാൽ അത് ഹൃദയാഘാതത്തിന്റെ സൂചനയാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഇതേ ലക്ഷണങ്ങൾ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെയോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ടതോ ആവാം. ഇത്തരത്തില്‍ ലക്ഷണങ്ങൾ ഒരുമിച്ചു വന്നാൽ ഉടനടി വൈദ്യസഹായം തേടണം.

∙ കടുത്ത തലവേദന + കാഴ്ചയ്ക്ക് പ്രശ്നം+ ഓക്കാനം / ഛദി
ഈ ലക്ഷണങ്ങൾ പക്ഷാഘാതത്തിന്റെ സൂചനയാവാം. കടുത്ത തലവേദനയോടൊപ്പം ഓക്കാനവും കാഴ്ചപ്രശ്നങ്ങളും വന്നാൽ അത് പക്ഷാഘാതത്തിന്റെയോ തലയോട്ടിയ്ക്കുള്ളിലെ വർധിച്ച പ്രഷറിന്റെയോ സൂചനയാണ്. ഇത്തരത്തിൽ ലക്ഷണങ്ങള്‍ പ്രകടമായാൽ ഉടനടി വൈദ്യസഹായം തേടണം.

∙ അകാരണമായി ശരീരഭാരം കുറയുക + ക്ഷീണം + വിശപ്പില്ലായ്മ
ഈ ലക്ഷണങ്ങൾ ഒരുമിച്ചു പ്രകടമാകുന്നത് കാൻസറിന്റെയോ തൈറോയ്ഡ് പ്രശ്നങ്ങളുടെയോ ഗുരുതരമായ രക്തത്തിലെ തകരാറുകളുടെയോ ലക്ഷണമാകാം. ഇത്തരത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ശരീരഭാരം കുറയുകയോ കടുത്തക്ഷീണവും തളർച്ചയും അനുഭവപ്പെടുകയോ വിശപ്പില്ലായ്മ അനുഭവപ്പെടുകയോ ചെയ്താൽ വൈദ്യസഹായം തേടണം.

∙ ഒരു വശത്തിന് മരവിപ്പും തളച്ചയും + സംസാരിക്കാ പ്രയാസം + മുഖം കോടുക
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണിവ. അടിയന്തിര വൈദ്യസഹായം തേടാൻ വൈകരുത്. പക്ഷാഘാത ചികിത്സയിൽ സമയം വളരെ പ്രധാനമാണ്. ഈ ലക്ഷണങ്ങൾ പ്രകടമായാലുടൻ വൈദ്യസഹായം തേടുക.

∙ കടുത്ത വയറുവേദന + ഓക്കാനം / ഛദി + പനി
വയറുവേദനയോടൊപ്പം ഓക്കാനം / ഛർദി, പനി ഇവയും വന്നാൽ അത് അപ്പൻഡിസൈറ്റിസ്, ഗോൾബ്ലാഡർ പ്രശ്നങ്ങൾ തുടങ്ങിയ അടയന്തിര പരിചരണമോ ശസ്ത്രക്രിയയോ ആവശ്യമായ പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇത്തരത്തില്‍ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി വൈദ്യസഹായം തേടാം.
ഈ ലക്ഷണങ്ങളുള്ളവർ ഒരു ഡോക്ടറിനെ സമീപിച്ച് സംശയനിവാരണം നടത്തേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe