ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ

news image
Sep 18, 2025, 1:14 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്കൂൾ പുതുപരീക്ഷകളിൽ വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വായനശീലമുള്ള വിദ്യാർത്ഥികൾക്ക് 10 മാർക്ക് ആണ് നൽകുക. ഇതിനുള്ള തുടർനടപടികൾക്കായി പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഗ്രേസ് മാർക്ക്നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ഉടൻ തയ്യാറാക്കും. ഇതിനായി സ്കൂളുകളിലെ ലൈബ്രറികൾ കാര്യക്ഷമമാക്കണം. ലൈബ്രറികൾ പൊടി പിടിച്ചു കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. സ്കൂളിൽ വായനാശീലം ഉള്ള ഒരു അധ്യാപികയെ ലൈബ്രറിയുടെ ചുമതല ഏൽപ്പിക്കണം. പ്രധാനാധ്യാപകർക്കാണ് ഇതിന്റെ ചുമതല. ഈ അധ്യാപികയുടെ മേൽനോട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തണം. പത്രവായന നിർബന്ധമാക്കണം. ഒരു ദിവസം ഏതെങ്കിലും ഒരു പത്രം വായിക്കുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളുടെ മികച്ച ഭാവിക്ക് വയനാശീലം അനിവാര്യമാണ്. എല്ലാ സ്കൂളുകളിലും ഇനി വായന ശീലമാക്കണം. വയനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായാണ് 10 മാർക്ക് നൽകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe