‘ഉണരണം ഇന്ത്യ, പൊരുതണം യുവത’: ഡിവൈഎഫ്ഐ യങ് ഇന്ത്യ യുവജന റാലിയും പൊതുസമ്മേളനവും

news image
Aug 16, 2026, 5:20 am GMT+0000 payyolionline.in

പയ്യോളി: ‘ഉണരണം ഇന്ത്യ പൊരുതണം യുവത, വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ‘യങ് ഇന്ത്യ’ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നെല്യേരി മാണിക്കോത്തുനിന്നും ആരംഭിച്ച ആവേശകരമായ യുവജന റാലി നഗരം ചുറ്റി ബസ് സ്റ്റാൻഡിന് സമീപമുള്ള പൊതുസമ്മേളന നഗരിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ഷാനിബ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എ.കെ. വൈശാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ (എം) ഏരിയ സെക്രട്ടറി എം.പി. ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ദീപ ഡി. ഓൾഗ, സി. ഒലീന എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.ടി. അജയഘോഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വിഷ്ണു രാജ് എളോടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe