ഉണ്ണി വ്ലോഗ്സിനെതിരായ ജാതി അധിക്ഷേപം: സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്

news image
Jan 27, 2024, 11:01 am GMT+0000 payyolionline.in

കൊച്ചി: യുട്യൂബർ ഉണ്ണി വ്ലോഗിനെ (ഉണ്ണികൃഷ്ണൻ ടി.എൻ) ജാതിപരമായി അധിക്ഷേപിച്ച കേസിൽ സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്. എളമക്കര പൊലീസ് ആണ് കേസെടുത്തത്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെ കുറിച്ച്  അഭിപ്രായം പറഞ്ഞതിനെ തുടർന്ന് അനീഷ് അൻവർ ഉണ്ണി വ്ലോഗിനെ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്.

 

ഉണ്ണി വ്ലോഗ്സ് എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസ് റെജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിനെ തുടർന്ന് ഉണ്ണി വ്ലോഗ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയും കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവ് വന്നതിന് ശേഷമാണ് പൊലീസ് അനീഷ് അൻവർക്കെതിരെ കേസ് എടുത്തത്.

 

ജനുവരിയില്‍ ആണ് രാസ്ത എന്ന അനീഷ് അന്‍വര്‍ ചിത്രം റിലീസ് ചെയ്തത്. അന്നേദിവസം തന്നെ റിവ്യു പറഞ്ഞ് ഉണ്ണി വ്ലോഗ്സും എത്തി. പിറ്റേദിവസം അനീഷ് അന്‍വര്‍ തന്നെ വിളിച്ച ഫോണ്‍കോള്‍ റെക്കോര്‍ഡ് ഉണ്ണി പുറത്തുവിടുകയും ചെ്തു. ഉണ്ണി വ്ലോഗ്‍സിനെ അനീഷ് അൻവർ ജാതീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ പൊലീസിലേക്കും കോടതയിലേക്കും കേസ് എത്തുക ആയിരുന്നു. ഉണ്ണി വ്ലോഗ്സിന് വേണ്ടി അഡ്വ. മുഹമ്മദ് ഇബ്രാഹിം ഹാജരായത്.

 

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത  അനീഷ് അൻവർ ഒരുക്കിയ ചിത്രമാണ് രാസ്ത. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി.ജി. രവി, അനീഷ് അൻവർ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe