ഉദിച്ചുയരാന്‍ ഹൈദരാബാദ്, റോയലായി തുടങ്ങാൻ സഞ്ജുവിന്‍റെ രാജസ്ഥാന്‍; ഐപിഎല്ലില്‍ ഇന്ന് വെടിക്കെട്ട് പോരാട്ടം

news image
Mar 23, 2025, 4:29 am GMT+0000 payyolionline.in

ഹൈദരബാദ്: സൂര്യശോഭയോടെ സ്വന്തം മൈതാനത്ത് ഉദിച്ചുയരാൻ സൺറൈസേഴ്സ് ഹൈദരാബാദ്. ഐപിഎൽ പതിനെട്ടാം സീസണിൽ സഞ്ജു സാംസന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സൺറൈസേഴ്സ് ഹൈദരാബാദാണ്, രാജസ്ഥാൻ റോയൽസിന്‍റെ എതിരാളികൾ. ഹൈദരാബാദിൽ ഉച്ചയ്ക്കുശേഷം മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

ലങ്കൻ സ്പിൻ ജോടിയായ വാനിന്ദു ഹസരംഗ, മീഹഷ് തീക്ഷണ എന്നിവർക്കൊപ്പം പുതിയ പന്തെറിയാൻ ജോഫ്ര ആർച്ചറും സന്ദീപ് ശർമ്മയുമുണ്ട്. രാജസ്ഥാന്‍റെ മധ്യനിരയിലേക്കാവും കോച്ച് രാഹുൽ ദ്രാവിഡും ആശങ്കയോടെ ഉറ്റുനോക്കുക. ഏത് ബൌളിംഗ് നിരയെയും ചാമ്പലാക്കാൻ ശേഷിയുള്ളതാണ് ഹൈദരാബാദിന്‍റെ ടോപ് ഓർഡർ ബാറ്റർമാർ. ട്രാവിസ് ഹെഡും അഭിഷേക് ശർമയും ക്രീസിലുറച്ചാൽ സൺറൈസേഴ്സിന്റെ സ്കോർബോർഡിന് റോക്കറ്റ് വേഗമായിരിക്കും.

 

പിന്നാലെ വരുന്ന ഇഷാൻ കിഷനും, ഹെന്‍റിച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും നേരിടുന്ന ആദ്യപന്ത് തന്നെ സിക്സർ പറത്താൻ ശേഷിയുളളവർ. സീസണിൽ ഏകവിദേശ നായകനായ പാറ്റ് കമ്മിൻസിനൊപ്പം മുഹമ്മദ് ഷമി പുതിയ പന്തെറിയുമ്പോൾ രാജസ്ഥാന് പവർപ്ലേ കടുപ്പമായിരിക്കും. മധ്യഓവറുകളിൽ പന്തെറിയാൻ ഹർഷൽ പട്ടേലും ആദം സാംപയും അഭിഷേക് ശർമ്മയുമുണ്ട്. കഴിഞ്ഞ സീസണിൽ ഹോം ഗ്രൌണ്ടിൽ ഒറ്റക്കളിയിൽ മാത്രം തോറ്റ ഹൈദരാബാദ് അവസാന മൂന്ന് മത്സരത്തിൽ രാജാസ്ഥാനെ തോൽപിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe