അത്തോളി: കോഴിക്കോട് എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ. ബസ് ഡ്രൈവറായ ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് അക്ഷയ്യാണ്(28) പിടിയിലായത്. കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവറാണ് അക്ഷയ്. ഇയാളിൽനിന്ന് 0.44 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു.
കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ നിരന്തരം അപകടമുണ്ടാകുന്നതിന്റെ സാഹചര്യത്തിൽ ചില ബസ് തൊഴിലാളികൾ സ്ഥിരമായി ലഹരി ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നതെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് പൊലീസ് ഇവരെ നിരന്തരം നിരീക്ഷിച്ചുവരുകയായിരുന്നു.പേരാമ്പ്ര ഡിവൈഎസ്പി രാജേഷ് എംപിയുടെ നിർദേശപ്രകാരം അത്തോളി എസ്ഐ മുഹമ്മദലി എംസിയും സിപിഒ പ്രവീൺ കെയുവും ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗവും ചേർന്നാണ് ഇയാളെ പിടികൂടിയത്.
