എടപ്പാളിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കാർ, ബസ് യാത്രികർക്ക് പരുക്ക്

news image
Aug 19, 2023, 5:05 am GMT+0000 payyolionline.in

എടപ്പാൾ∙ സംസ്ഥാന പാതയിൽ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. എടപ്പാളിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിക്കുകയായിരുന്നു. കാർ യാത്രികരായ 4 പേർക്കും ബസ് യാത്രികർക്കും പരുക്കേറ്റു.

കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്‌നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe