എറണാകുളം ബൈപാസ്‌, കൊല്ലം ചെങ്കോട്ട പാത ; ഭൂമി ചെലവിന്റെ ബാധ്യതയിൽനിന്ന്‌ സംസ്ഥാനത്തെ ഒഴിവാക്കും

news image
Aug 5, 2023, 4:30 am GMT+0000 payyolionline.in

ന്യൂഡൽഹി: ദേശീയപാത വികസനത്തിന്റെ ഭാഗമായി എറണാകുളം ബൈപാസ്‌, കൊല്ലം–-ചെങ്കോട്ട പാതകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കുന്നതിൽനിന്ന്‌ സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യം ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി അംഗീകരിച്ചു.പകരം സംസ്ഥാന ജിഎസ്‌ടിയിൽനിന്നും സാമഗ്രികളുടെ സംഭരണത്തിന്റെ റോയൽറ്റിയിൽനിന്നും ഇതിന്റെ നിർമാണപ്രവർത്തനങ്ങളെ ഒഴിവാക്കും. ദേശീയപാത 866ന്റെ ഭാഗമായ തിരുവനന്തപുരം ഔട്ടർ റിങ്‌ റോഡിന്റെ നിർമാണത്തിൽ കേന്ദ്രം പങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയനും ഗഡ്‌കരിയും നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഈ തീരുമാനങ്ങൾ. 45 മീറ്റർ ദേശീയപാത വികസനം കേരളത്തിൽ വേഗത്തിലാണ്‌ നടക്കുന്നതെന്നും സംസ്ഥാനം മികച്ച പിന്തുണയാണ്‌ നൽകുന്നതെന്നും ഗഡ്‌കരി പറഞ്ഞു. ദേശീയപാത 66 നിർമാണത്തിന്‌ സ്ഥലം ഏറ്റെടുക്കാൻ വന്ന ചെലവിനത്തിൽ സംസ്ഥാന സർക്കാർ നൽകാമെന്ന്‌ സമ്മതിച്ച 5,748 കോടി രൂപയിൽ 5,581 കോടി രൂപ കേന്ദ്രത്തിന്‌ കൈമാറിയിട്ടുണ്ട്‌.കൂടിക്കാഴ്‌ചയിൽ കേന്ദ്രസഹമന്ത്രി വി കെ സിങ്‌, സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്‌, ചീഫ്‌ സെക്രട്ടറി ഡോ. വി വേണുഎന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe