എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം; 12 ഓളം കടകൾ കത്തി നശിച്ചു

news image
Dec 30, 2025, 4:10 am GMT+0000 payyolionline.in

എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം. 12 ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയേറ്ററിന് സമീപത്തെ കടകളിലാണ് തീപിടുത്തം ഉണ്ടായത്. എട്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. പുലര്‍ച്ചെ 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഫാന്‍സി, കളിപ്പാട്ട കടകളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്ത സമയത്ത് കടയില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. കടകള്‍ അടയ്ക്കാനുള്ള സമയമായിരുന്നു.

പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ ആയത്. എട്ട് യുണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. മാലിന്യക്കൂമ്പാരത്തില്‍ നിന്ന് തീ പടര്‍ന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe