എൻ.വി.എസ്-02 ഉപഗ്രഹം നിലവിൽ അസ്ഥിര ഭ്രമണപഥത്തിൽ; സാങ്കേതിക തകരാർ മറികടക്കാനുള്ള ശ്രമത്തിൽ ഐ.എസ്.ആർ.ഒ

news image
Feb 3, 2025, 3:40 pm GMT+0000 payyolionline.in

ബംഗളൂരു: സാങ്കേതിക തകരാർ പരിഹരിച്ച് നൂ​റാം വി​ക്ഷേ​പ​ണ ദൗ​ത്യ​മാ​യ എ​ൻ.​വി.​എ​സ്​-02 ഉ​പ​ഗ്ര​ഹ​ത്തി​ന്റെ ഭ്ര​മ​ണ​പ​ഥം ഉ​യ​ർ​ത്താനുള്ള ശ്രമം ഐ.​എ​സ്.​ആ​ർ.​ഒ​ തുടരുന്നതായി റിപ്പോർട്ട്. ലിക്കുഡ് അപോജി മോട്ടർ (ലാം എൻജിൻ) എൻജിനാണ് ഉപഗ്രഹത്തിന്‍റെ ഭ്രമണപഥം ഉയർത്തേണ്ടിയിരുന്നത്. എന്നാൽ, എൻജിന്‍ വാൽവിന് തകരാർ സംഭവിച്ചതിന് പിന്നാലെ ത്രസ്റ്ററുകൾക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കാതെ വരികയായിരുന്നു. ഈ സാ​​ങ്കേ​തി​ക ത​ക​രാ​റാ​ണ് ഭ്ര​മ​ണ​പ​ഥം ഉയർത്താനുള്ള ശ്രമത്തിന് തിരിച്ചടിയായത്.

അതേസമയം, എ​ൻ.​വി.​എ​സ്​-02 ഉ​പ​ഗ്ര​ഹം നിലവിൽ അസ്ഥിര ഭ്രമണപഥത്തിലാണ് ഭൂമിയെ വലം വെക്കുന്നത്. ദീ​ർ​ഘ വൃ​ത്താ​കൃ​തി​യി​ലു​ള്ള ​ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ഉപഗ്രഹവും ഭൂമിയുമായുള്ള കുറഞ്ഞ അകലം 170 കിലോമീറ്റർ ആണ്. ഇത് ഭൂ​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​മായ 200 കിലോമീറ്ററിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്.

ഭൂ​സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് ഉ​പ​ഗ്ര​ഹ​ത്തെ ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ​ത്ര​സ്റ്റ​റു​ക​ൾ കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ​ തു​ട​ർ​ന്ന് തിരിച്ചടിയായത്. ഇന്നലെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഉ​പ​ഗ്ര​ഹ​ത്തിന്‍റെ ഭ്രമണപഥം ഉയർത്താൻ സാധിക്കുന്നില്ലെന്ന വാർത്ത പുറത്തുവന്നത്.

ജനുവരി 29ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എൽ.വി എഫ്-15 റോക്കറ്റിലാണ് ‘എൻ.വി.എസ്-02’ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. നിലവിലെ ദിശനിർണയ ഉപഗ്രഹത്തിന് പകരമായി വികസിപ്പിക്കുന്ന അഞ്ച് ര​​​ണ്ടാംത​​​ല​​​മു​​​റ ​​​ഉപഗ്രഹങ്ങളിൽ രണ്ടാമത്തേതാണ് എൻ.വി.എസ്-02.

എൽ1, എൽ5, എസ്, സി ബാൻഡുകളിലെ ദിശാനിർണയ പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ വികസിപ്പിച്ച എൻ.വി.എസ്-02 ഉപഗ്രഹത്തിന് 2,250 കിലോഗ്രാം ആണ് ഭാരം. 2.23 ട​​​ൺ ഭാ​​​ര​​​മു​​​ള്ള ആദ്യത്തെ എൻ.വി.എസ്-01 ഉപഗ്രഹം 2023 മേയ് 29ന് വിജയകരമായി വിക്ഷേപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe