ഐ.പി.സി റോഡിന്റെ ശോചനീയാവസ്ഥ: പയ്യോളിയിൽ സി.പി.ഐ.എം പ്രതിഷേധ പ്രകടനം

news image
Aug 4, 2026, 2:08 pm GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയിലെ ഐ.പി.സി റോഡിന്റെ തകർച്ചയ്‌ക്കെതിരെ സി.പി.ഐ.എം കണ്ണംകുളം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിച്ചു. മഴ ആരംഭിച്ചതോടെ ഈ റോഡിലൂടെയുള്ള യാത്ര തികച്ചും ദുരിതപൂർണ്ണമായി മാറിയിരിക്കുകയാണ്. പയ്യോളി ടൗണുമായി ബന്ധിപ്പിക്കുന്ന ഈ സുപ്രധാന റോഡിന്റെ പുനരുദ്ധാരണത്തിനായി കാനത്തിൽ ജമീല എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും, യു.ഡി.എഫ് ഭരണസമിതിയുടെ അവഗണന കാരണം നാളിതുവരെ റോഡ് നിർമ്മാണം ആരംഭിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു.

ജനകീയ രോഷം ഇരമ്പിയ പ്രതിഷേധ പ്രകടനവും തുടർന്ന് നടന്ന തെരുവുയോഗവും സി.പി.ഐ.എം പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ.സി. മുസ്തഫ ഉദ്ഘാടനം ചെയ്തു. രമേശൻ കൊക്കാലേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം.പി. ബാബു, സുരേഷ് പി.കെ, മുൻ കൗൺസിലർമാരായ റസിയ ഫൈസൽ, ഖാലിദ് കോലാരിക്കണ്ടി, മനോജൻ ചാത്തങ്ങാടി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ദിനേശൻ പൊറോളി സ്വാഗതവും സത്യൻ കുറ്റിപ്പനു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe