ഐക്യൂവിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന് 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

news image
Mar 14, 2025, 3:31 pm GMT+0000 payyolionline.in

ന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സ്മാര്‍ട്ട് ഫോണുകളാണ് ഐക്യൂവിന്റേത്. മികച്ച 5ജി ഫോണുകള്‍ വിപണിയിലെത്തിക്കുന്നതില്‍ പേരുകേട്ട ബ്രാന്‍ഡാണ് ഐക്യൂ. നിലിവില്‍ ഐക്യൂവിന്റേ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന് 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ആമസോണില്‍ വമ്പന്‍ ഓഫറുണ്ട്. ഓഫറില്‍ ലഭിക്കുന്ന ഐക്യുവിന്റെ ചില ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1) ഐക്യൂ 12 5ജി

ഐക്യൂ 12ന്റെ പിന്‍ഗാമിയായി പുതിയ ഐക്യൂ 13 എത്തിയെങ്കിലും കുറഞ്ഞ വിലയില്‍ ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ തേടുന്ന നിരവധി പേര്‍ ഇപ്പോള്‍ ഐക്യൂ 12നെ പരിഗണിക്കുന്നുണ്ട്. ഐക്യൂ 12 ന്റെ പ്രധാന ഫീച്ചറുകള്‍: സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്‌സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. അഡ്രിനോ 750 ഏജഡ, 12GB / 16GB LPDDR5X റാം, 256GB / 512GB (ഡഎട 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ഒഎസ് 4.0 ല്‍ ആണ് പ്രവര്‍ത്തനം. 3 പ്രധാന ഒഎസ് അപ്‌ഗ്രേഡുകളും 4 വര്‍ഷത്തെ സുരക്ഷാ ഫീച്ചറുകളും കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ 30 ശതമാനം വിലക്കുറവിലാണ് ആമസോണില്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുന്നത്.

2) ഐക്യൂ Z9s പ്രോ

Z9s ഫോണിന്റെറെ പ്രോ വെര്‍ഷനാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍. 120hz 3ഡി കര്‍വ്ഡ് അമോള്‍ഡ് ഡിസ്‌പ്ലെയാണ് ഈ ഫോണിന്റേത്. നിങ്ങളുടെ സിനിമാറ്റിക്ക് എക്‌സ്പീരിയന്‍സ് ഉയര്‍ത്താന്‍ 4500 നിറ്റ്‌സ് ബ്രൈറ്റ്‌നസ് നല്‍കുന്നതാണ്. സ്‌നാപ് ഡ്രാഗണ്‍ 7 ജെന്‍ 3 ആണ് ഇതിന് കരുത്തേകുന്നത്. 0.749 സെന്റിമിറ്ററുള്ള അള്‍ട്രാ സ്ലിം ബോഡിയും 5500 എം.എ എച്ച് ബാറ്ററിയും ഈ ഫോണില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 23 ശതമാനം ഓഫറില്‍ ഈ ഉപകരണം വാങ്ങുക്കുവാന്‍ സാധിക്കുന്നതാണ്.

3) ഐക്യൂ Z9 ലൈറ്റ്

വളരെ ബേസിക്ക് ഫീച്ചേഴ്സുള്ള ഈ ഫോണിന് നിലവില്‍ 26 ശതമാനം വിലക്കുറവുണ്ട്. മികച്ച ഫൈവ് ജി അനുഭവം ഐക്യൂ ദ ലൈറ്റ് നിങ്ങള്‍ക്ക് നല്‍കുന്നതാണ്. 50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഡുവല്‍ സിം, മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രൊസസര്‍, എന്നിങ്ങനെയാണ് മറ്റ് ഫീച്ചേഴ്‌സ്.

4) ഐക്യൂ 13 5ജി

6.82 ഇഞ്ച് ഒലെഡ് ഝ10 ഡിസ്പ്ലേ, 1800nits ഗ്ലോബല്‍ പീക്ക് ബ്രൈറ്റ്നെസ്, 2592Hz PWM ഡിമ്മിംഗ്, 3168 X 1440 പിക്സല്‍ റേറ്റ്, കട്ട്ഹോള്‍ റേറ്റ്, 1440 പിക്സല്‍ റെസലൂഷന്‍ എന്നിവ ഇതിലുണ്ട്. ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 3nm ചിപ്സെറ്റാണ് ഐക്യൂ 13ന് കരുത്ത് പകരുന്നത്, AnTuTu ബെഞ്ച്മാര്‍ക്കില്‍ ഇത് 3 ദശലക്ഷത്തിലധികം സ്‌കോര്‍ ചെയ്തതായി അവകാശപ്പെടുന്നു. പിസി-ലെവല്‍ 2sI ടെക്സ്ചര്‍ സൂപ്പര്‍ റെസല്യൂഷനും നേറ്റീവ് ലെവല്‍ 144എഫ്പിഎസ് സൂപ്പര്‍ ഫ്രെയിം റേറ്റും നല്‍കുന്ന ഇന്‍-ഹൗസ് ക്യു2 ഗെയിമിങ് ചിപ്പും ഇതിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe