ഐതിഹാസിക വിജയം; ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയെന്ന് മോദി

news image
Feb 8, 2025, 2:26 pm GMT+0000 payyolionline.in

ദില്ലി: ദില്ലിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. മോദി ഗ്യരണ്ടിയിൽ വിശ്വാസം അർപ്പിച്ച ജനങ്ങൾക്ക് നന്ദിയറിയിച്ച മോദി, ദില്ലി ഇപ്പോൾ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ച് കൂട്ടിച്ചേർത്തു. ദില്ലി മിനി ഹിന്ദുസ്ഥാനാണ്. ദില്ലി ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുന്നു. ‘സബ്കാ സാത് സബ്കാ വികാസ്’ എന്നത് ദില്ലിക്ക്  മോദിയുടെ ​ഗ്യാരണ്ടിയാണ്. ദില്ലി ബിജെപിയുടെ സദ്ഭരണം കാണുന്നു. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ദില്ലിയിലും ബിജെപി പുതു ചരിത്രം രചിച്ചു.

ദില്ലി ബിജെപിയെ മനസ് തുറന്നു സ്നേഹിച്ചു. ഈ സ്നേഹത്തിന്റെ പതിന്മടങ്ങ് വീക്ഷണത്തിന്റെ രൂപത്തിൽ തിരിച്ചു തരും. കൂടുതൽ ഊർജ്ജത്തിൽ വികസനം നടപ്പാക്കും. ഇത് സാധാരണ വിജയമല്ല. എഎപി പുറത്താക്കി നേടിയ വിജയമാണ്. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു.

ബിജെപി പ്രവർത്തകരുടെ രാവും പകലും ഉള്ള പരിശ്രമമാണ് ദില്ലിയിൽ നേടിയ ഉജ്ജ്വല വിജയം. നിങ്ങൾ ഓരോരുത്തരും വിജയത്തിന്റെ അവകാശികളാണ്. ദില്ലിയുടെ ഉടമകൾ ദില്ലിയിലെ ജനങ്ങളാണെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ ജനം വ്യക്തമാക്കി. രാഷ്ട്രീയത്തിൽ എളുപ്പ വഴികളോ, കള്ളം പറയുന്നവർക്കോ സ്ഥാനം ഇല്ലെന്ന് തെളിയിച്ചു. ദില്ലി ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോർട്ട് സർക്യൂട്ട് ചെയ്തു. മൂന്ന് തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പൂർണ വിജയം നൽകി. ഇത്തവണ നൽകിയ വിജയം ദില്ലിയെ പൂർണമായി സേവിക്കാൻ അനുവദിക്കും. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയെന്ന് മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങൾ പരാമർശിച്ച് മോദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe