ഒക്ടോബറിലെ വൈദ്യുതി ബില്ലിലും വർധന; യൂണിറ്റിന് 10 പൈസ സർചാർജ്

news image
Sep 30, 2025, 1:59 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിലും വർധനവുണ്ടാകും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കുന്നതാണ് ബില്ല് കൂടാൻ കാരണം. പ്രതിമാസ ബില്ലുകളിലും രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലുകളിലും ഈ വർധന ബാധകമാകും. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനം നേരിട്ട വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ KSEB-ക്ക് അധികമായി ചെലവായ തുക ഉപഭോക്താക്കളിൽ നിന്ന് തിരിച്ചുപിടിക്കുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ 27.42 കോടി രൂപയുടെ അധികച്ചെലവാണ് ബോർഡിനുണ്ടായത്. ഈ തുകയാണ് സർചാർജായി പിരിച്ചെടുക്കുന്നത്. സെപ്റ്റംബർ മാസത്തെ ബില്ലിലും യൂണിറ്റിന് 10 പൈസ സർചാർജ് ഈടാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe