ഒരു ലക്ഷത്തിലേക്ക് സ്വർണം ? ; പവന് 85000 കടന്ന് സ്വർണവില കുതിക്കുന്നു

news image
Sep 29, 2025, 5:12 am GMT+0000 payyolionline.in

സ്വര്‍ണവില 85,000 കടന്ന് പുതിയ റെക്കോര്‍ഡില്‍. പവന് 680 രൂപ കൂടി 85360 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 10,670 . 84840 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില. ഈ മാസം ഇതുവരെ കൂടിയത് 7,720 രൂപയാണ്. …
നേരത്തെ തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞതിന് ശേഷം, കഴിഞ്ഞ മൂന്ന് ദിവസമായി,  സ്വർണ്ണവില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം ഗ്രാമിന് 40 രൂപയും അതിനുശേഷം 55 രൂപയും ഇന്ന് 85 രൂപയുമാണ് വർധിച്ചത്. ഈ റെക്കോർഡുകൾ ഇവിടെ അവസാനിക്കാൻ സാധ്യതയില്ല. …

രാജ്യാന്തര തലത്തിൽ സ്വർണവില ഉയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് താഴുന്നത് ഇന്ത്യയിൽ സ്വർണത്തിന്റെ മുന്നേറ്റം കൂടുതൽ ഊർജിതമാക്കുന്നുണ്ട്. രാജ്യാന്തര വിലവർധനവും, രൂപയുടെ തകർച്ചയും സ്വർണത്തെ വലിയ തോതിൽ ആണ് സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവില കത്തിക്കയറും എന്നുള്ള സൂചനകളാണ് വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe