ആലപ്പുഴ: സർക്കാരോഫീസുകളിലെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഓട്ടം നിർത്തി ആറുമാസമായിട്ടും മൂവായിരത്തോളം ഡ്രൈവർമാരെ പുനർവിന്യസിക്കാത്തതിനാൽ സർക്കാരിനു പ്രതിമാസ നഷ്ടം 12 കോടിയിലധികം രൂപ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഈ വീഴ്ചകേന്ദ്രനിയമ പ്രകാരം, സംസ്ഥാനത്തെ സർക്കാരോഫീസുകളിൽ നാലായിരത്തിയഞ്ഞൂറോളം വാഹനങ്ങൾ 15 വർഷം കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതിൽ മൂവായിരത്തിലധികം വാഹനങ്ങൾ 20 വർഷം കഴിഞ്ഞതിനാൽ രജിസ്ട്രേഷൻ പുതുക്കാനാകില്ല. ഇൻഷുറൻസും എടുക്കാനാകില്ല. ഇവ നിരത്തിലിറക്കാതായതോടെയാണ് മൂവായിരത്തോളം ഡ്രൈവർമാർക്കു ജോലിയില്ലാതായത്.കാലാവധി കഴിയാത്ത വാഹനങ്ങളോടിക്കാൻ ഡ്രൈവറില്ലാത്തിടത്തോ താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടോ ഇവരെ പുനർവിന്യസിക്കണമെന്ന് ജൂലായ് നാലിനു ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി. എന്നാൽ, ആറുമാസം കഴിഞ്ഞിട്ടും പുനർവിന്യാസം നടപ്പായില്ല. കാലഹരണപ്പെട്ട വാഹനങ്ങളിലെ ഡ്രൈവർമാർ രാവിലെയും വൈകീട്ടും പഞ്ചിങ് നടത്തി ഓഫീസിൽ വെറുതേയിരിപ്പാണ്. ഒരു സീനിയർ ഡ്രൈവർക്ക് 40,000-50,000 രൂപ ശമ്പളമുണ്ട്. 40,000 രൂപ കണക്കാക്കിയാൽപ്പോലും മൂവായിരത്തോളം പേർക്ക് പ്രതിമാസം 12 കോടിയോളം രൂപയാണ് ശമ്പളമായി നൽകുന്നത്. ഇത്രയുംപേർ തൊഴിലില്ലാതിരിക്കുമ്പോൾ പല വകുപ്പുകളിലും താത്കാലിക നിയമനം നടത്തിയിട്ടുമുണ്ട്. പ്രശ്നത്തിൽ ഉടൻ സ്ക്വാഡ് പരിശോധന പല ഓഫീസുകളിലും ഇത്തരം ഡ്രൈവർമാരെ തപാൽ വിഭാഗത്തിലേക്കും മറ്റും മാറ്റിയിട്ടുണ്ട്. ഉത്തരവു കൊടുത്തിട്ടും നടപ്പാക്കാത്തത് ഉടൻ പരിശോധിക്കും. ഓരോ വകുപ്പിലും സ്ക്വാഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ധനവകുപ്പിലെ പ്രത്യേക പരിശോധനാ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.
- Home
- Latest News
- ഓടാത്ത വണ്ടികൾക്ക് 3,000 ഡ്രൈവർമാർ; വെറുതേയിരിക്കാൻ സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 12 കോടി
ഓടാത്ത വണ്ടികൾക്ക് 3,000 ഡ്രൈവർമാർ; വെറുതേയിരിക്കാൻ സർക്കാർ പ്രതിമാസം ചെലവാക്കുന്നത് 12 കോടി
Share the news :
Dec 30, 2025, 8:33 am GMT+0000
payyolionline.in
അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കുക: കേരള യുക്തിവാദി സംഘം
മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു
Related storeis
പുറക്കാട് സി കുഞ്ഞബ്ദുള്ള അന്തരിച്ചു
Dec 30, 2025, 8:02 am GMT+0000
വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ മർദനം; യുവാവിന് പരുക്ക്, കഴിഞ്ഞവർഷത്...
Dec 30, 2025, 6:58 am GMT+0000
ബൈക്കിൽ സാരി കുടുങ്ങി മറിഞ്ഞ് അമ്മ മരിച്ചു, മകന് ഗുരുതര പരുക്ക്; ബൈ...
Dec 30, 2025, 6:48 am GMT+0000
‘ഹലോ മന്ത്രിയല്ലേ…അവധിക്കാലത്ത് കളിക്കാൻ പറ്റുന്നില്ല, ...
Dec 30, 2025, 6:36 am GMT+0000
മുയിപ്പോത്ത് അപ്പാം കുഴി മീത്തൽ ജാനു അന്തരിച്ചു
Dec 30, 2025, 6:20 am GMT+0000
കോഴിക്കോട് പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ട് പേർ...
Dec 30, 2025, 5:08 am GMT+0000
More from this section
വേടന്റെ പരിപാടി കാണാൻ പാളം മുറിച്ചുകടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു
Dec 30, 2025, 4:23 am GMT+0000
വടകരയിൽ നാടിനെ നടുക്കിയ സംഭവം; രണ്ടര മണിക്കൂർ മൂസ കുഴിയിൽ കിടന്നു, ...
Dec 30, 2025, 4:22 am GMT+0000
പുതുവത്സരാഘോഷം; ജില്ലയിൽ സുരക്ഷ ശക്തമാക്കും
Dec 30, 2025, 4:20 am GMT+0000
എറണാകുളം ബ്രോഡ് വേയിൽ തീപിടുത്തം; 12 ഓളം കടകൾ കത്തി നശിച്ചു
Dec 30, 2025, 4:10 am GMT+0000
വടകരയിൽ കലുങ്ക് കുഴിയിൽ വീണു മരിച്ച മൂസയുടെ പോസ്റ്റ്മോർട്ടം ഇന്ന് ;...
Dec 30, 2025, 4:08 am GMT+0000
താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം
Dec 30, 2025, 3:29 am GMT+0000
പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാട്ടി അഞ്ചംഗ സംഘത്തിന്റെ കവർച്ച; ഒരാൾ...
Dec 30, 2025, 3:25 am GMT+0000
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ ഒന്നാം ക്ലാസുകാരി മ...
Dec 30, 2025, 3:20 am GMT+0000
‘പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട...
Dec 30, 2025, 3:16 am GMT+0000
കാസര്‍കോട് വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍...
Dec 29, 2025, 5:28 pm GMT+0000
‘ലൈറ്റ്’ വാഹനങ്ങൾക്ക് പ്രതിമാസം 2975 രൂപ; പുതുവർഷത്തിൽ പുതിയ ടോൾ പി...
Dec 29, 2025, 4:41 pm GMT+0000
പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം: നിർമാണം പുരോഗമിക്കുന്നു; 2027...
Dec 29, 2025, 4:11 pm GMT+0000
പ്ലാസ്റ്റിക് കുപ്പികളില്ല; ഊട്ടിയിൽ ഇനി’വാട്ടർ എടിഎം’
Dec 29, 2025, 3:49 pm GMT+0000
താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ ഗതാഗത നിയന്ത്രണം
Dec 29, 2025, 2:30 pm GMT+0000
കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടിത്തം; ഒരു മരണം, രണ്ട് എസി കോച്ചു...
Dec 29, 2025, 2:19 pm GMT+0000
