തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരി പോയി. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. ബസിന്റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടമുണ്ടാകുമ്പോള്‍ ബസിൽ നാല് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ടയര്‍ ഊരി തെറിച്ച ഉടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയതിനാൽ വൻ ദുരന്തം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. തിരുവനന്തപുരം കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ അധികം യാത്രക്കാരില്ലാത്തതിനാലാലാണ് അപകടമൊഴിവായത്.
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി പോയി; ടയർ റോഡിന് സമീപത്തെ ഓടയിലേക്ക് വീണു, അപകടമൊഴിവായത് തലനാരിഴക്ക്

Oct 21, 2025, 8:17 am GMT+0000
payyolionline.in
പിരിവ് ചോദിച്ച് വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 59കാരൻ അ ..
പയ്യോളി നഗരസഭ കേരളോത്സവം ആരംഭിച്ചു