ഓടുന്ന സ്കൂട്ടറിലും ഡൽഹി മെട്രോക്കുള്ളിലും അശ്ലീലച്ചുവയുള്ള റീൽ; പെൺകുട്ടികളും സുഹൃത്തും അറസ്റ്റിൽ

news image
Mar 28, 2024, 1:59 pm GMT+0000 payyolionline.in

നോയിഡ: ഹോളി ആഘോഷത്തോടനുബന്ധിച്ച് ഓടുന്ന സ്‌കൂട്ടറിലും ഡൽഹി മെട്രോയ്ക്കുള്ളിലും റീൽസ് ചിത്രീകരിച്ച പെൺകുട്ടികളും സുഹൃത്തും അറസ്റ്റിലായി. വ്യാഴാഴ്ച നോയിഡ പൊലീസാണ് പ്രീതി, വിനീത, പിയൂഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.ഹോളി ആഘോഷത്തിന്‍റെ ഭാഗമായി പുറത്തുവന്ന നിരവധി റീൽസുകളിൽ വൈറലായതായിരുന്നു ഓടുന്ന സ്കൂട്ടറിൽ ഒരു യുവതിയുടെയും യുവാവിന്‍റെയും ദൃശ്യം. ഇവരുടേത് അശ്ലീല റീൽസ് ആണെന്ന് വിമർശനമുയർന്നിരുന്നു.

 

ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനത്തിൽ മൂന്നു പേർ ഇരുന്ന് അശ്ലീലച്ചുവയുള്ള ദൃശ്യം ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിന് ഇവർക്കെതിരെ നോയിഡ് പൊലീസ് 33,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.പിഴ അടക്കാൻ തങ്ങളുടെ കൈയിൽ പണമില്ലെന്നാണ് പെൺകുട്ടികൾ നോയിഡ് ട്രാഫിക് പൊലീസിനോട് പറഞ്ഞത്. ആകെ പിഴ 80,000 രൂപയായി ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്.ആദ്യമായാണ് റീൽ ചെയ്യുന്നതെന്നും ഇനി ഇത് ആവർത്തിക്കില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഇവർ സ്‌കൂട്ടറിൽ അശ്ലീലവും അപകടകരവുമായ സ്റ്റണ്ടുകൾ നടത്തുന്ന മറ്റ് നിരവധി വീഡിയോകൾ ഇവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe