ഓണസദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

news image
Aug 30, 2025, 7:31 am GMT+0000 payyolionline.in

ഓണസദ്യയ്ക്ക് വിളമ്പുന്ന കൂട്ടുകറി ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. സദ്യ കഴിക്കുമ്പോള്‍ നമുക്ക് അതില്‍ ഇഷ്ടം കൂട്ടുകറിയോടായിരിക്കും അല്ലേ ? നല്ല കിടിലന്‍ രുചിയില്‍ കൂട്ടുകറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ചേന നുറുക്കിയത് -1 കപ്പ് ( 1/2 കിലോ).

കടല-200 ഗ്രാം ( 6 മണിക്കൂര്‍ കുതിര്‍ത്തത് ).

രണ്ടു നേന്ത്രക്കായ -തൊലിയോടെ വലുതാക്കി നുറുക്കിയത്.

മുളക് പൊടി-1 ടേബിള്‍ സ്പൂണ്‍.

മഞ്ഞള്‍ പൊടി- 1/2 ടേബിള്‍ സ്പൂണ്‍.

ഉപ്പ-പാകത്തിന്.

കറി വേപ്പില-2 തണ്ട്.

നാളികേരം-ഒരു വലിയ തേങ്ങ ചിരകിയത്.

വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍.

നെയ്യ്-1 ടേബിള്‍ സ്പൂണ്‍.

കടുക്-2 ടേബിള്‍ സ്പൂണ്‍.

വറ്റല്‍ മുളക്- 6 എണ്ണം.

ചെറിയ ജീരകം-1/2 സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

പാനില്‍ അരകപ്പ് വെള്ളം ഒഴിച്ച് നുറുക്കി വച്ച കഷണങ്ങളും കടലയും മുളകുപൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വേവിച്ചെടുക്കുക.

നാളികേരം വെള്ളം ഇല്ലാതെ നന്നായി അരച്ചെടുക്കുക.

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിക്കുക

ശേഷം ബാക്കിയുള്ള തേങ്ങ ചേര്‍ത്ത് വറുത്തെടുക്കുക.

ശേഷം വറുത്ത തേങ്ങയില്‍ നിന്ന് രണ്ടു ടേബിള്‍ സ്പൂണ്‍ മാറ്റി വച്ച് ബാക്കി തേങ്ങ പൊടിച്ചെടുക്കുക.

കഷണം വെന്താല്‍ അതിലേക്ക് നാളികേരം അരച്ചത് ചേര്‍ത്ത് തിളപ്പിക്കുക

ശേഷം വറുത്തു പൊടിച്ച തേങ്ങയും, വറുത്ത് മാറ്റിവച്ച തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കുക.

പാകത്തിന് ഉപ്പും ചേര്‍ക്കുക.

ശേഷം പാനില്‍ വെളിച്ചെണ്ണയും നെയ്യും ഒഴിച്ചു ചെറിയ ജീരകം, കടുക്, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ വറുത്ത് ചേര്‍ക്കുക

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe