കക്കയം: ഉരക്കുഴി ഭാഗത്ത് ശങ്കരപ്പുഴ തടാകത്തില്‍ മുങ്ങിപ്പോയ വിദ്യാര്‍ഥികളെ വനം സംരക്ഷണ ജീവനക്കാരും ഗാര്‍ഡുമാരും രക്ഷപ്പെടുത്തി. തിക്കോടി പാലൂര്‍ സ്വദേശികളായ ആമ്പിച്ചി കാട്ടില്‍ ഷൗക്കത്ത്, മൈന അഷ്‌റഫ്, കദീജ ഹാരിസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ മുങ്ങിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട വനം സംരക്ഷണ സമിതി ജീവനക്കാരും ഫോറസ്റ്റ് ഗാര്‍ഡുമാരും ചേര്‍ന്ന് മൂവരേയും രക്ഷപ്പെടുത്തുകയായിരുന്നു. പ്രഥമ ചികിത്സയ്ക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു