കൊച്ചി: കടൽ മണൽ ഖനന നീക്കത്തിനെതിരെ ഫെബ്രുവരി 27ന് ഫിഷ്റീസ് മേഖല ഹർത്താൽ നടത്താൻ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയോഗം തീരുമാനിച്ചു. ടി.എൻ. പ്രതാപൻ ചെയർമാനും പി.പി.ചിത്തരജ്ഞൻ ജനറൽ കൺവീനറുമായ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
ഫെബ്രുവരി 17ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന കൺവെൻഷൻ നടത്തും. ഹർത്താലിന് മുന്നോടിയായി ഫെബ്രുവരി 14-ന് മാനാശ്ശേരിയിലും 16ന് ഞാറയ്ക്കലും വിവിധ സംഘടനകളുടെ ആലോചനായോഗം ചേരും. ഫെബ്രുവരി 20ന് ജില്ലാ പ്രചരണ ജാഥ നടത്തും.
യേശുദാസ് പറപ്പള്ളി ക്യാപ്റ്റനായ ജാഥയുടെ ഉദ്ഘാടനം 20ന വ്യാഴാഴ്‌ച രാവിലെ എട്ടിന് മുമ്പത്ത് മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ചെല്ലാനം മാഴികപ്പറമ്പിൽ സമാപിക്കും. പി.ഒ. ജോണി, ഷിജി തയ്യിൽ, ബേസിൽ മുക്കത്ത്, എം. അബ്‌ദുള്ള, എ.സി. ക്ലാരൻസ്, ഉദയഭാനു എന്നിവരാണ് വൈസ് ക്യാപ്റ്റൻമാർ. എൻ.എ. ജെയിനാണ് ജാഥ മാനേജർ.
യോഗത്തിൽ കുമ്പളം രാജപ്പൻ അധ്യക്ഷത വഹിച്ചു. കൺവീനർ ചാൾസ് ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. മുനമ്പം സന്തോഷ്, പി.വി. വിത്സൺ, പി.ഒ. ജോണി, ബേസിൽ മുക്കത്ത്, ഉദയഭാനു പി.ബി, ഇ.വി. സുധീഷ്, സാൽവിൻ കെ.പി., എം.എൽ. സുരേഷ്, എൻ.എ. ജെയിൻ തുടങ്ങിയവർ സംസാരിച്ചു. മാർച്ച് 12ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ ജില്ലയിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.