വടകര: കണ്ണൂക്കരയില്‍ ബസ് കുഴിയിലേക്ക് താഴ്ന്നതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. മീത്തലെ കണ്ണൂക്കരയില്‍ വടകര ഭാഗത്തേക്ക് വരികയായിരുന്ന ബസ് റോഡിലെ കുഴിയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ബസ് തെറ്റായ ദിശയിലേക്ക് കയറിയതിനെ തുടര്‍ന്ന് കുഴിയിലേക്ക് താഴ്ന്നുപോകുകയായിരുന്നെന്നാണ് വിവരം. രാത്രി എട്ടരയോടെ തുടങ്ങിയ ഗതാഗതക്കുരുക്ക് പത്തരയ്ക്കും തുടരുകയാണ്.
മടപ്പള്ളി മുതല്‍ അഴിയൂര്‍ വരെയുള്ള റോഡില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരുഭാഗത്തുകൂടി മാത്രമാണ് വാഹനം കടത്തിവിടുന്നത്.
ബസ് കുഴിയില്‍ നിന്നും നീക്കാനുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ഹൈവേ പൊലീസ് സ്ഥലത്തെത്തി ഒരുഭാഗത്തുകൂടി മാത്രം വാഹനം കടത്തിവിടുകയാണ് ചെയ്യുന്നത്.