കണ്ണൂരിൽ 3 ദിവസമായി അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയനിലയിൽ മൃതദേഹം; മരിച്ചത് ഇടുക്കി സ്വദേശിയെന്ന് സൂചന

news image
Jul 21, 2026, 12:42 pm GMT+0000 payyolionline.in

കണ്ണൂർ: താണയിൽ വാട്ടർ അതോറിറ്റി കാന്റീനിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. അഴുകിയ നിലയിലുള്ള മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് കരുതുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി കട്ടപ്പന സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തെ കാന്റീൻ പരിസരത്ത് സ്ഥിരമായി കാണാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ മൂന്നുദിവസമായി കാന്റീൻ പ്രവർത്തിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ തുറന്നപ്പോഴാണ് വർക്ക് ഏരിയയിൽ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്വാഭാവിക മരണമാണോ അതോ മറ്റ് ദുരൂഹതകളുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ സ്ഥിരീകരിക്കാനാകൂ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe