കണ്ണൂര്‍ റെയിൽവേ പോലീസ് ഇടപെട്ടു ; ഉടമയുടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ 10 പവൻ തിരികെ കിട്ടി

news image
Jan 29, 2025, 3:22 pm GMT+0000 payyolionline.in

കണ്ണൂര്‍: ട്രെയിനില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങല്‍ റെയില്‍വെ പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് ഉച്ചക്ക് 2.45 ന് ഏറനാട് എക്‌സ്പ്രസിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ലില്‍ നിന്നും മംഗളൂരുവിവേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഉടനെയാണ് സ്വര്‍ണ്ണം മറന്നുവെച്ച യുവതി കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്.

ട്രെയിനിന്റെ പുറകുവശം ജനറല്‍ കോച്ചില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ വന്ന് ഇറങ്ങിയപ്പോള്‍ ഒരു ബാഗ് മറന്നു വെച്ച് പോയി എന്നും അതില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ പി.വിജേഷ് പ്രസ്തുത ട്രെയിനില്‍ ബീറ്റ് 41 ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ ഗവ.റെയില്‍വെ പോലീസിലെ സീനിയര്‍ സി.പി.ഒ സുരേഷ് കക്കറയെ വിവരം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe