കനത്ത മഴ തുടരുന്നു, വ്യാപക നാശനഷ്ടം, ആറ് മരണം

news image
May 26, 2025, 3:10 am GMT+0000 payyolionline.in

കോഴിക്കോട്: സംസ്ഥാനത്ത് കാ​ല​വ​ര്‍ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ം. കനത്ത മഴ തുടരുകയാണ്. ഇന്നലെ മാത്രം മഴക്കെടുതിയിൽ ആറ് പേരാണ് മരിച്ചത്. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ എന്നീ ജി​ല്ല​ക​ളിലാണ് റെ​ഡ്​ അ​ല​ർ​ട്ട്​. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഇ​ന്ന്​ ഓ​റ​ഞ്ച്​ അ​ല​ർ​ട്ടാ​ണ്.

ഇന്നലെ വൈകീട്ട് താ​മ​ര​ശ്ശേ​രി കോ​ട​ഞ്ചേ​രി​യി​ൽ തോ​ട്ടി​ൽ​ കുളിക്കുന്നതിനിടെ വൈ​ദ്യു​തി​ക​മ്പി​യി​ൽനി​ന്ന് ഷോ​ക്കേ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളാ​യ നി​ധി​ൻ ബി​ജു (14), ഐ​വി​ൻ ബി​ജു (10) എ​ന്നി​വ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​ണ്ടാ​യി​ത്തോ​ടി​ൽ ഓവുചാലിൽ വീണ് ഓ​ഫ്സെ​റ്റ് പ്രി​ന്റി​ങ് ജീ​വ​ന​ക്കാ​ര​ൻ ചെ​ന്നൈ സ്വ​ദേ​ശി വി​ഘ്നേ​ശ്വ​ര​നും (32) വി​ല്യാ​പ്പ​ള്ളി​യി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ പ​വി​ത്ര​നും മ​രി​ച്ചു. ഇ​ടു​ക്കി പാ​മ്പാ​ടും​പാ​റ​യി​ൽ മ​രം​വീ​ണ് തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി മാ​ല​തി​യാ​ണ്​ മ​രി​ച്ച​ത്. മ​ല​പ്പു​റം വ​ള്ളി​ക്കു​ന്ന് പൊ​ട്ടി​വീ​ണ വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് പ​ത്ര​വി​ത​ര​ണ​ത്തി​നു പോ​യ വി​ദ്യാ​ർ​ഥി ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി വാ​ക​യി​ൽ ഷി​നോ​ജി​ന്റെ മ​ക​ൻ ശ്രീ​രാ​ഗ് (17) മ​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക​ളി​ലാ​യി മൂ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടും കോ​ഴി​ക്കോ​ട് ഒ​ന്നു​മാ​ണ് തു​റ​ന്ന​ത്. മൂ​ന്ന് ക്യാ​മ്പു​ക​ളി​ലു​മാ​യി 47 കുടുംബങ്ങളാണ് താ​മ​സി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​രു​ൾ​പൊ​ട്ടി​യ വ​ട​ക​ര വി​ല​ങ്ങാ​ട് മ​ഞ്ഞ​ച്ചീ​ളി​യി​ലെ 19 കു​ടും​ബ​ങ്ങ​ളും ഇ​തി​ൽ​പെ​ടും.

വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ​ത്തി​ലേ​റെ വീ​ടു​ക​ൾ മ​രം വീ​ണ് ത​ക​ർ​ന്നു. ആ​ല​പ്പു​ഴ തൃ​ക്കു​ന്ന​പ്പു​ഴ അ​ട​ക്കം പ​ല​യി​ട​ത്തും ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി. തൃ​ശൂ​ര്‍ അ​രി​മ്പൂ​ര്‍ കോ​ള്‍പാ​ട​ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ മി​ന്ന​ൽ ചു​ഴ​ലി​യി​ൽ സ​മീ​പ​ത്തെ പ​മ്പ് ഹൗ​സ് ത​ക​ര്‍ന്നു. ചെ​റു​തു​രു​ത്തി​യി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ൽ മ​രം​വീ​ണു. ജാം ​ന​ഗ​റി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ന് മു​ക​ളി​ലേ​ക്കാ​ണ് ഇന്നലെ രാവിലെ മ​ര​ക്കൊ​മ്പ് വീ​ണ​ത്. ഇ​ടു​ക്കി മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ തു​റ​ന്നു. ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്ക്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. പ​ല​യി​ട​ത്തും വീ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പ​ല​യി​ട​ങ്ങ​ളി​ലും വി​ള്ള​ലു​ക​ൾ രൂ​പ​​പ്പെ​ട്ട​ത്​ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി. ക​ണ്ണൂ​ർ കു​പ്പ​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. വ​യ​നാ​ട്ടി​ൽ ഈ ​മാ​സം 31 വ​രെ ന​ട​ക്കാ​നി​രു​ന്ന വൈ​ത്തി​രി ഫെ​സ്റ്റ് നി​ർ​ത്തി​വെ​ച്ചു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. വ​യ​നാ​ട്ടി​ൽ എ​ൻ.​ഡി.​ആ​ർ.​എ​ഫി​ന്റെ 28 അം​ഗ സം​ഘ​മെ​ത്തി​യി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe