കനത്ത മഴക്കിടെ കളക്ടർ പ്രഖ്യാപിക്കും മുമ്പേ വ്യാജൻമാ‍ർ അവധി പ്രഖ്യാപിച്ചു, കർശന നടപടിയെന്ന് മലപ്പുറം കളക്ടർ

news image
Dec 2, 2024, 4:30 pm GMT+0000 payyolionline.in

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിൽ മലപ്പുറം കളക്ടർ ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കളക്ടർ അവധി പ്രഖ്യാപിക്കും മുന്നേ സോഷ്യൽ മീഡിയയിലും വാട്സാപ്പ് മെസേജുകളിലും വ്യാജ അവധി മെസേജുകൾ പ്രചരിച്ചിരുന്നു. ഇന്ന് രാത്രി 8.50നാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ അതിനു മുൻപ് തന്നെ കളക്ടർ അവധി പ്രഖ്യാപിച്ചെന്ന രീതിയിൽ പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മെസ്സേജുകൾ വന്നിരുന്നു.

കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്. ഇതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലായി. മെസ്സേജ് വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്ക് വരെ രക്ഷിതാക്കളുടെ വിളി വന്നു. ശേഷമാണ് കളക്ടർ ഒർജിനലായി അവധി പ്രഖ്യാപിച്ചത്തത്. ഇതോടെടെയാണ് ജനങ്ങളുടെ അശയക്കുഴപ്പം നീങ്ങിയത്. എന്നാൽ ഇതിന് പിന്നാലെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കളക്ടർ അറിയിച്ചത്. ഇക്കാര്യം കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe