വീട്ടില്‍ കാബേജ് ഇരിപ്പുണ്ടോ? എങ്കില്‍ ഇന്ന് വൈകുന്നേരം കറുമുറെ കഴിക്കാന്‍ കാബേജ് പക്കോഡ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
കാബേജ് – 2 കപ്പ്
മൈദ – അര ക്കപ്പ്
പച്ചമുളക് – രണ്ടെണ്ണം
മല്ലിയില – ഒരു സ്പൂൺ
സവാള – ഒരു കപ്പ്
ചില്ലി പേസ്റ്റ് – ഒരു സ്പൂൺ
സോയ സോസ് – ഒരു സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ക്യാപ്സിക്കം – നാല് സ്പൂൺ
എണ്ണ – 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കാബേജ് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അതിലേയ്ക്ക് പച്ചമുളകും ക്യാപ്സിക്കവും സവാളയും കുറച്ചു മല്ലിയിലയും ഉപ്പും ചേർത്ത് കൊടുക്കാം. ഇനി കുറച്ച് മൈദയും ചേർത്ത് വെള്ളം ഒഴിക്കുക. ശേഷം അതിലേക്ക് ചില്ലി പേസ്റ്റും സോയ സോസും കൂടി ഒഴിച്ച് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക. ഉപ്പ് പാകമാണോ എന്നും നോക്കുക. എന്നിട്ട് ഇവ ചെറിയ ഉരുളകൾ ആക്കി എണ്ണയിലേയ്ക്കിട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത്.