കൊല്ലം > സകലകലയുടെ കൊല്ലംപൂരത്തിന് തിങ്കളാഴ്ച കൊടിയിറങ്ങുമ്പോൾ കലാപ്രേമികളുടെ നെഞ്ചിടിപ്പേറ്റി സ്വർണക്കപ്പ് പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. കലോത്സവത്തിന്റെ അവസാനദിനം കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് ഒന്നാമതെത്തിയിരിക്കുകയാണ്. 901 പോയന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. കണ്ണൂരിന് നിലവില്‍ 897 പോയന്റാണുള്ളത്.
ആദ്യ നാല് ദിവസവും ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കണ്ണൂരിനെ അവസാന ദിനം രാവിലെയാണ് കോഴിക്കോട് പിന്നിലാക്കിയത്. സമാപന ദിവസമായ തിങ്കളാഴ്ച പത്ത് മത്സരങ്ങളാണ് ബാക്കിയുള്ളത്.
893 പോയന്റുള്ള പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശ്ശൂര്‍ 875, മലപ്പുറം 863 എന്നീ ജില്ലകളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. 860 പോയന്റോടെ ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്തുണ്ട്. 234 പോയിന്റോടെ പാലക്കാട് ജില്ലയിലെ ആലത്തുര് ബിഎസ്എസ് ഗുരുകുലമാണ് സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.