കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തിറയുത്സവം നാളെ തുടങ്ങും

news image
Dec 14, 2024, 4:26 am GMT+0000 payyolionline.in

വടകര : കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ തിറയുത്സവം 15 മുതൽ 21 വരെ ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 15-ന് വൈകീട്ട് അനുമോദനസമ്മേളനത്തോടെയാണ് പരിപാടി ആരംഭിക്കുക. കല്ലേരിയിലെയും സമീപപ്രദേശങ്ങളിലെയും വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കും. വൈകീട്ട് ഏഴിന് വയലിൻ ഫ്യൂഷൻ ആൻഡ് മ്യൂസിക് നൈറ്റ് ഉണ്ടാകും.

16-ന് രാത്രി ഏഴിന് ആർട്സ് വിഷൻ, 9.30-ന് ഡാൻസ് നൈറ്റ്, 17-ന് വൈകീട്ട് 4.30-ന് ഏണിവരവ്, രാത്രി ഏഴിന് ഭക്തിഗാനമഞ്ജരി, 9.30-ന് വിന്നർ നൈറ്റ്-2024, 18-ന് വൈകീട്ട് 5.30-ന് കോൽക്കളി, ഏഴിന് നാടകം ‘കാലമാണ് കഥാപാത്രം’, രാത്രി 9.30-ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 19-ന് വൈകീട്ട് 6.40-നാണ് കൊടിയേറ്റം. 6.15-ന് അരിച്ചാർത്തൽ, 7.30-ന് നട്ടത്തിറ, 8.30-ന് ഗുളികന് അരിച്ചാർത്തൽ, രാത്രി പത്തിന് എക്കോ നൈറ്റ്-2024, 20-ന് ഉച്ചയ്ക്ക് രണ്ടുമുതൽ ഇളനീർവരവ്, വൈകീട്ട് 6.40-ന് മുൻതിരിവിളക്ക്, വൈകീട്ട് 6.30 മുതൽ തണ്ടാൻവരവ്, കൊല്ലൻവരവ്, ആശാരിവരവ്, രാത്രി ഏഴിന് പൂക്കലശംവരവ്, 8.15-ന് താലപ്പൊലി, പൂക്കലശംവരവ്, 9.15-ന് കുട്ടിച്ചാത്തൻ വെള്ളാട്ടം, 12-ന് ഗുളികൻ വെള്ളാട്ടം, 2.30-ന് പാട്ടുപെട്ടി മെലഡി രാവ്, തുടർന്ന് കരിമരുന്ന് പ്രയോഗം.

 

സമാപനദിവസമായ 21-ന് പുലർച്ചെ 4.30-ന് ഇളങ്കോലം, പുലർച്ചെ ആറിന് കലശംവരവ്, രാവിലെ 8.30-ന് ഗുളികൻ തിറ, 11 മണിക്ക് കുട്ടിച്ചാത്തൻ തിറ, 11 മുതൽ ഉച്ചഭക്ഷണം, രണ്ടിന് തിരുമുടിവെപ്പ്, മൂന്നിന് അരിച്ചാർത്തൽ എന്നിവയോടെ ഉത്സവാഘോഷം സമാപിക്കും.

പത്രസമ്മേളനത്തിൽ കെ.എം. അശോകൻ, രാജൻ മലയിൽ, സദാനന്ദൻ മണിയോത്ത്, പി. മനോജ്, അശോകൻ കൂടത്തിൽ, ടി. രജീഷ് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe