കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ  സൂക്ഷിച്ച സൂക്ഷിച്ച 7 പവൻ സ്വർണ്ണം മോഷണം പോയി

news image
Oct 20, 2026, 3:13 pm GMT+0000 payyolionline.in

പാലക്കാട്: കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളിൽ സൂക്ഷിച്ച ഏഴ് പവൻ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. പാലക്കാട് കപ്പൂർ കൊള്ളന്നൂർ കൂവപ്പടി വീട്ടിൽ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി ബന്ധുവിന്‍റെ വിവാഹ സൽക്കാരത്തിന് പോയി തിരിച്ചെത്തിയപ്പോൾ ആണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്. അലമാരയിൽ നിന്ന് ആയിരം രൂപയും നഷ്‌ടപ്പെട്ടു. മോഷണത്തിനിടയിൽ വീടിന്‍റെ പൂട്ടോ വാതിലുകളും ഒന്നും തകർത്തിട്ടില്ല. ഒരാഴ്ച മുൻപ് വരെ ഈ സ്വർണാഭരണങ്ങൾ സുരക്ഷിതമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. വീടിന്‍റെ വാതിൽ ചാരിയിട്ട സമയത്തോ തുറന്നിട്ട സമയത്തോ കള്ളൻ വീട്ടിൽ കയറി എന്നാണ് സംശയം. സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe