കള്ളുഷാപ്പുകളിൽ ഇനി മുതൽ ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധം; നടപടിയെടുക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി

news image
Aug 6, 2026, 6:12 am GMT+0000 payyolionline.in

തിരുവനന്തപുരം: കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് കർശനമാക്കി എക്‌സൈസ്. ലൈസൻസ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി. നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥർക്കും ശിക്ഷാനടപടിയുണ്ടാകും. എക്‌സൈസ് കമ്മീഷണറാണ് കടുത്ത മുന്നറിയിപ്പുമായി ഉത്തരവ് പുറത്തിറക്കിയത്. ഓപ്പറേഷൻ ശുദ്ധിയുടെ ഭാഗമായിട്ടാണ് നടപടി.

ഷാപ്പുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെ തുടർന്നാണ് നടപടി. നേരത്തെ ലൈസൻസുമായി ബന്ധപ്പെട്ട ഉത്തരവ് എക്‌സൈസ് പുറത്തിറക്കിയിരുന്നു. എന്നാൽ ആ ഉത്തരവ് കാര്യമായി പരിഗണിക്കാത്തതിനെ തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe