കാത് കുത്തിയ ശേഷം സ്ഥിരമായി കാത് പഴുക്കാറുണ്ടോ ? ഇക്കാര്യം മാത്രം ശ്രദ്ധിച്ചാല്‍ ഇനി അങ്ങനെയുണ്ടാകില്ല !

news image
Aug 29, 2025, 6:16 am GMT+0000 payyolionline.in

നമ്മളില്‍ പലര്‍ക്കും കാത് കുത്തിയ ശേഷം കാത് പഴുക്കുന്നത് പതിവാണ്. എത്ര ശ്രദ്ധയോടെ പരിപാലിച്ചാലും ചിലര്‍ക്ക് ഇടയ്ക്കിടയക്ക് കാത് കുത്തിയ സ്ഥലം പഴുക്കാറുണ്ട്. എന്നാല്‍ ആ അവസ്ഥ ഒഴിവാക്കാനുള്ള എളുപ്പ വഴിയാണ് ഇനി പറയാന്‍ പോകുന്നത്. ദിവസവും 1-2 തവണ കാതുകള്‍ വൃത്തിയാക്കുക. വൃത്തിയാക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. പഞ്ഞി അല്ലെങ്കില്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് മൃദുവായി തുടയ്ക്കുക. കുറഞ്ഞത് 6 ആഴ്ചത്തേക്ക് കമ്മല്‍ ഊരുകയോ മാറ്റുകയോ ചെയ്യരുത്. കമ്മല്‍ തിരിക്കുന്നത് ഒഴിവാക്കുക. ഇത് മുറിവുണങ്ങുന്നതിന് തടസ്സമുണ്ടാക്കും. തലയണ കവര്‍, ഹെഡ്‌ഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക. മുറിവുള്ള ഭാഗത്ത് ക്രീമുകളോ ലോഷനുകളോ മറ്റു സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുളിക്കുമ്പോഴും മുടി കപഴുപ്പ്, വേദന, ചുവപ്പ്, അല്ലെങ്കില്‍ അസാധാരണമായ വീക്കം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണുക. ചികിത്സ തേടുന്നതാണ് ഏറ്റവും നല്ല മാര്‍ഗം, സ്വയം ചികിത്സ ഒഴിവാക്കുക.ഴുകുമ്പോഴും ശ്രദ്ധിക്കുക, ഷാംപൂവോ സോപ്പോ മുറിവില്‍ വീഴാതെ നോക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe