കാനത്തിൽ ജമീലയുടെ ഖബറടക്കം ചൊ​വ്വാ​ഴ്ച; സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലും കൊയിലാണ്ടി ടൗൺഹാളിലും പൊതുദർശനം

news image
Dec 1, 2025, 5:36 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി എം.​എ​ൽ.​എ കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്‌ ആ​റി​ന്‌ അ​ത്തോ​ളി കു​നി​യി​ൽ ക​ട​വ്‌ ജു​മാ മ​സ്‌​ജി​ദ്‌ ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. രാ​വി​ലെ 8 മു​ത​ൽ 10 വ​രെ സി.​പി.​എം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സാ​യ സി.​എ​ച്ച് ക​ണാ​ര​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കും. 11 മു​ത​ൽ ഒ​രു മ​ണി വ​രെ കൊ​യി​ലാ​ണ്ടി ഇ.​എം.​എ​സ് സ്മാ​ര​ക ടൗ​ൺ ഹാ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​നു വെ​ക്കും.

പ​ക​ൽ ര​ണ്ടി​നു​ശേ​ഷം വൈ​കീ​ട്ട് അ​ഞ്ചു​വ​രെ കൊ​യി​ലാ​ണ്ടി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​മെ​ന്ന് സി.​പി.​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​കെ. ച​ന്ദ്ര​ൻ അ​റി​യി​ച്ചു. കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് ഭൗ​തി​ക ശ​രീ​രം കൊ​ണ്ടു​വ​രു​മ്പോ​ൾ വ​ഴി​യി​ൽ പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്നും എ​ല്ലാ​വ​രും കൊ​യി​ലാ​ണ്ടി ടൗ​ൺ ഹാ​ളി​ൽ എ​ത്തേ​ണ്ട​താ​ണെ​ന്നും സി.​പി.​എം അ​റി​യി​ച്ചു.

കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ വേർപാടിൽ ചൊവ്വാഴ്ച ഒരു മണിവരെ ഹോട്ടൽ, കൂൾബാർ ഒഴികെയുള്ള കടകൾ അടച്ച് അനുശോചിക്കുമെന്ന് കൊയിലാണ്ടി മർച്ചന്‍റ്സ് അസോസിയേഷൻ (കെ.എം.എ) അറിയിച്ചു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 4.30ന് ​കൊ​യി​ലാ​ണ്ടി​യി​ൽ മൗ​ന​ജാ​ഥ​യും അ​നു​ശോ​ച​ന യോ​ഗ​വും ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല അ​ന്ത​രി​ച്ച​ത്. കാ​ൻ​സ​ർ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള മ​ക​ൻ എ​ത്തേ​ണ്ട​തി​നാ​ലാ​ണ് സം​സ്കാ​രം ചൊ​വ്വാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യ​ത്. ജ​ന​പ്രി​യ എം.​എ​ൽ.​എ​യു​ടെ വി​യോ​ഗ​വാ​ർ​ത്ത വേ​ദ​ന​യോ​ടെ​യാ​ണ് നാ​ട് ഉ​ൾ​കൊ​ണ്ട​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe